www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യക്കൊപ്പം നൃത്തം ചെയ്‌തു; സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

Share it:



കബീർഡാം: വിവാഹ ചടങ്ങിൽ ഭാര്യക്കൊപ്പം നൃത്തം ചെയ്‌ത സഹോദരങ്ങളെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. ചത്തീസ്ഗഡിലെ കബീർഡാം ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ ഭാര്യാ സഹോദരനെയും മൂത്ത സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിനിടെ ഭാര്യ മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നൃത്തം ചെയ്യുന്നത് കണ്ട് പ്രകോപിതനായ യുവാവ് ആക്രമിക്കുകയായിരുന്നു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി ഭാര്യയെ ആക്രമിച്ചു. തടയാൻ ശ്രമിച്ച ഇളയ സഹോദരന്മാരെ വെട്ടിക്കൊലപ്പെടുത്തി. ബംഗൗര ഗ്രാമ സ്വദേശിയായ തിൻഹ ബേഗ എന്നയാണ് പ്രതി. ഇയാളെ ഉടൻ തന്നെ പൊലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യാസഹോദരനും ജ്യേഷ്ഠനും ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് എസ്പി ഡോ. ലാലുമന്ദ് സിംഗ് കൂട്ടിച്ചേർത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Crime

Post A Comment: