www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അരിക്കൊമ്പൻ റിട്ടേൺസ്; മേഘമലയിൽ നിന്നും മടങ്ങിയ അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി

Share it:




ഇടുക്കി: തമിഴ്നാട്ടിലെ മേഘമലയിൽ നിന്നും അരിക്കൊമ്പൻ തിരികെ കുമളി ടൗണിനു സമീപമെത്തിയതായി വനം വകുപ്പ്. റേഡിയോ കോളർ സിഗ്നലുകളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. കുമളി ടൗണിന് ആകാശ ദൂരം ആറ് കിലോമീറ്റർ അടുത്ത് അരിക്കൊമ്പൻ എത്തിയെന്നാണ് സിഗ്നലുകൾ വ്യക്തമാക്കുന്നത്. തുടർന്ന് ആന ഇവിടെ നിന്നും വനത്തിനുള്ളിലേക്ക് മടങ്ങി.  

 ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ പിന്നീട് വനത്തിനുള്ളിലൂടെ തമിഴ്‌നാട്ടിലെ മേഘമല പ്രദേശത്ത് എത്തിയിരുന്നു. 

ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പൻ മടങ്ങിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. പെരിയാർ കടുവ സാങ്കേതത്തിന്‍റെ ഭാഗമായ വനത്തിനുള്ളിൽ തന്നെയാണ് നിലവിൽ ആനയുള്ളത്. വനം വകുപ്പ് സംഘം നിരീക്ഷണം തുടരുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Mostreaded

Post A Comment: