www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമം; യാത്രികൻ അറസ്റ്റിൽ

Share it:



അമൃത്സര്‍: പറക്കുന്ന വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് ജലന്ധര്‍ സ്വദേശിയായ രവീന്ദര്‍ സിങാണ് അറസ്റ്റിലായത്. ദുബായില്‍ നിന്ന് അമൃത്സറിലേയ്ക്കുള്ള വിമാനത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 

വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തയുടന്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലാണ് പ്രതി വിമാനത്തില്‍ അതിക്രമം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.  

ദുബായില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ രവീന്ദര്‍ സിങ് മദ്യപിച്ചു. പിന്നാലെ എയര്‍ഹോസ്റ്റസായ യുവതിയുമായി തര്‍ക്കമുണ്ടായി. മറ്റ് യാത്രക്കാരെയും ശല്യപ്പെടുത്തി. ഇതിനിടെ എയര്‍ഹോസ്റ്റസിനോട് തട്ടിക്കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്‌തു. 

തുടര്‍ന്ന് ക്രൂവിലെ അംഗങ്ങള്‍ വിഷയം അമൃത്സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് എയര്‍ലൈന്റെ സഹസുരക്ഷ മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമൃത്സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

National

Post A Comment: