www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സർക്കാർ സ്‌കൂളിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാമ്പ്; നൂറോളം വിദ്യാർഥികൾ ആശുപത്രിയിൽ

Share it:



ബീഹാർ: സ്കൂളിൽ കുട്ടികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാമ്പ്. ബീഹാറിലാണ് സംഭവം നടന്നത്. പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത തോന്നിയ 100 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബിഹാറിലെ അരാരിയ ജില്ലയിലെ ഫോര്‍ബ്സ്ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ജോഗ്ബാനി മുനിസിപ്പല്‍ കൗണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് അമൗന മിഡില്‍. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഭക്ഷണം വിളമ്പുന്നതിനിടെയാണ് ഒരു വിദ്യാർഥിയുടെ പ്ലേറ്റില്‍ ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഭക്ഷണ വിതരണം നിര്‍ത്തിവച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളടക്കം പരിഭ്രാന്തിയിലായി. നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്കെത്തി. സാഹചര്യം രൂക്ഷമായതോടെ പ്രധാന ഗേറ്റ് അധികൃതര്‍ അകത്തുനിന്ന് പൂട്ടി. ഗേറ്റ് തകര്‍ക്കാനും നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായി. അതേസമയം കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ ഉത്തരവ്

കമ്പം: അരിക്കൊമ്പനെ വെടിവക്കാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും തുടർന്നും ജനവാസ മേഖലയിലെത്തിയാൽ മനുഷ്യന് ഭീഷണിയാകുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 

മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയായതിനാൽ 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. 

നാളെ അതിരാവിലെ ദൗത്യം തുടങ്ങും. തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ അവിടെയുള്ള പുളിമരതോട്ടത്തിലാണ് നിലവിലുള്ളത്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടിയിരുന്നു. അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. 

ശ്രീവില്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെ ദൗത്യം തുടങ്ങുക. സംഘത്തിൽ 3 കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക. കമ്പത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 

അതിനിടെ, കൊമ്പന് വനംവകുപ്പ് ഭക്ഷണം എത്തിച്ച് നല്‍കി. തെങ്ങോല, വാഴ വെള്ളം എന്നിവയാണ് എത്തിച്ചത്. ആരും പ്രതീക്ഷിക്കാതെയാണ് അരിക്കൊമ്പൻ കമ്പത്ത് എത്തിയതെന്ന് കമ്പം എംഎൽഎ എം രാമക്യഷ്ണൻ പ്രതികരിച്ചു. 


Share it:

National

Post A Comment: