www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബിജെപിയെ തകർത്തടിച്ച് കോൺഗ്രസ്; കർണാടകയിൽ വൻ വിജയത്തിലേക്ക്

Share it:



ബംഗളൂരു: മോദി പ്രഭാവം ഏൽക്കാതെ വന്ന കർണാടകത്തിൽ കോൺഗ്രസിന് അത്യുഗ്രൻ വിജയം. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 130 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 66, ജെഡിഎസ് 22, മറ്റുള്ളവർ ആറ് എന്നിങ്ങനെയാണ് ഒടുവിൽ കിട്ടുന്ന ലീഡ് നില. 

കേവല ഭൂരിപക്ഷത്തിനും ബഹുദൂരം മുന്നിലുള്ള കോൺഗ്രസ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.  

കാലാവധി തീര്‍ന്ന നിയമസഭയില്‍ ബിജെപിക്ക് 120 സീറ്റാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 69ഉം ജെഡിഎസിന് 32ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ ലീഡ് നേടാന്‍ പാര്‍ട്ടിക്കായി. കോണ്‍ഗ്രസിന്‍റെ വോട്ടു ശതമാനത്തിലും നിര്‍ണായകമായ വര്‍ധനയുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കുട്ടികളുടെ നഗ്ന വീഡിയോ ഫോണിൽ; നഴ്‌സറി അധ്യാപകൻ അറസ്റ്റിൽ

ഇടുക്കി: പഠിപ്പിച്ചിരുന്ന നഴ്‌സറി വിദ്യാർഥികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ശേഖരിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്. എൽകെജി, യുകെജി വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന ഇയാൾ ഈ കുട്ടികളുടെ  നഗ്ന ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ഹൈദരാബാദിലാണ് ഇയാൾ അധ്യാപകനായി ജോലി ചെയ്‌തിരുന്നത്. 

ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങൾ അയക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ക്ലാസില്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. 

മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300 ഓളം വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി. കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്നും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 


Share it:

Mostreaded

National

Post A Comment: