www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

കാർ കൊക്കയിലേക്ക് മറിഞ്ഞു; യുവ നടിക്ക് ദാരുണാന്ത്യം

Share it:



ന്യൂഡൽഹി: യുവ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. ഹിമാചൽ പ്രദേശിലുണ്ടായ അപകടത്തിലാണ് ടെലിവിഷൻ താരമായ വൈഭവി മരിച്ചത്. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

സാരാഭായ് വെഴ്‌സസ് സാരാഭായി എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്‍റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും ജെഡി സാമൂഹ്യ മാധ്യമത്തില്‍ എഴുതി.  

ഹിമാചലില്‍ നിന്ന് കൊണ്ടുവരുന്ന വൈഭവിയുടെ മൃതദേഹം മുംബൈയില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാരാഭായ് വെഴ്‌സസ് സാരാഭായി' എന്ന ഷോയില്‍ ജാസ്മിനായിട്ടായിരുന്നു നടി വൈഭവി ഉപാധ്യായ വേഷമിട്ടതും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതും. 

'സിഐഡി', 'അദാലത്ത്' എന്നീ ടിവി ഷോകളിലും വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്. 'പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ്' എന്ന സീരീസിലും വൈഭവി ഉപാധ്യായ വേഷമിട്ടിരുന്നു. ദീപിക പദുക്കോണിന്‍റെ ഛപക് എന്ന ചിത്രത്തിലും ഇരുപത്തേയേഴുകാരിയായ വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വാട്‌സാപ്പിൽ അയച്ച സന്ദേശം തിരുത്താം 

ന്യൂഡൽഹി: ഉപഭോക്താക്കൾ ആഗ്രഹിച്ച ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ‍അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സാപ്പിൽ പുതുതായി വന്നിരിക്കുന്നത്. അയച്ച മെസേജിലെ പിഴവ് തിരുത്തുന്നതിന് സൗകര്യം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. 

‌അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അയച്ച മെസേജില്‍ ഹോള്‍ഡ് ചെയ്ത് പിടിച്ച ശേഷം തെളിഞ്ഞുവരുന്ന എഡിറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്ത് വേണം ഫീച്ചര്‍ പ്രയോജനപ്പെടുത്തേണ്ടത്. കറക്ഷന്‍ ഹിസ്റ്ററി വാട്സ്ആപ്പ് സൂക്ഷിക്കാത്തത് കൊണ്ട് എഡിറ്റ് ചെയ്യുന്നതിന് മുന്‍പുള്ള മെസേജ് മറ്റു ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. 

നിലവില്‍ മെസേജ് അയച്ച് കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ള ഡിലീറ്റ് ചെയ്ത് മറ്റൊരു മെസേജ് അയക്കാനാണ് സൗകര്യമുള്ളത്. അല്ലാത്തപക്ഷം അപ്ഡേറ്റഡ് മെസേജ് പ്രത്യേകമായി അയക്കുകയാണ് പതിവ്. ഇതിനോടകം തന്നെ മെറ്റ ഈ ഫീച്ചര്‍ പുറത്തുവിട്ടെങ്കിലും ആഴ്ചകള്‍ക്കകം തന്നെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സന്ദേശം തിരുത്തുന്ന വിധം

1. വാട്സ്ആപ്പ് ചാറ്റ് തുറന്ന് ഒരാള്‍ക്ക് സന്ദേശം അയക്കുക 

2. തുടര്‍ന്ന് ആ അയച്ച സന്ദേശത്തില്‍ നീട്ടി പ്രെസ് ചെയ്യുക 

3. ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

4. തുടര്‍ന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക


Share it:

Entertainment

Post A Comment: