www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1902) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ശ്രദ്ധ നേടി പിന്നൽ തിരുവാതിര

Share it:


രാജാക്കാട്: ശ്രീ മഹാദേവ ക്ഷേത്രത്തിലെ  ഉത്സവത്തിന്‍റെ ഭാഗമായി നടത്തിയ പിന്നൽ   തിരുവാതിര ശ്രദ്ധ നേടി. നെടുങ്കണ്ടം പച്ചടി എസ്.എൻ സ്കൂളിലെ  കലാ വിഭാഗമായ എസ്എൻ സിംഫണിയുടെ  നേതൃത്വത്തിലാണ് പിന്നൽ തിരുവാതിര  സംഘടിപ്പിച്ചത്. 

കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്.  

എന്നാൽ പിന്നൽ  തിരുവാതിര അധികമാരും  കണ്ടിട്ടുണ്ടാകില്ല. അമ്പാടിയിൽ നിന്നും പിണങ്ങിപ്പോയ  കണ്ണനെ അനുനയിപ്പിക്കുവാൻ യശോദാമ്മ ഗോപികമാരെയും കൂട്ടി  തിരുവാതിര അടികൊണ്ട്  തന്നെ ഊഞ്ഞാൽ കെട്ടി  കണ്ണനെ ആട്ടുകയാണ്‌ പിന്നൽ  തിരുവാതിരയിലെ ഇതിവൃത്തം.

നൃത്തം ചെയ്തുകൊണ്ട്  തന്നെ ഒരേ സമയം നൃത്തം കളിക്കുകയും  ഉറിയും ഊഞ്ഞാലും കെട്ടുകയും ചെയ്യുന്നു. നെടുങ്കണ്ടം പച്ചടി എസ്എൻ  എൽപി സ്കൂളിലെ ഹെഡ്മാസ്റ്റർ  ബിജു പുളിക്കലേടത്തിന്‍റെ നിർദ്ദേശപ്രകാരം അമൽ തൂവലിന്‍റെ പരിശ്രമഫലമായാണ്  കലാരൂപം  വേദിയിൽ അരങ്ങേറിയത്. 

ഇരുപത്തിയഞ്ചിലധികം  കലാകാരനു പിന്നൽ  തിരുവാതിരയിൽ പങ്കടുത്ത് സ്കൂളിലെ ഉച്ചഭക്ഷണം തയാറാക്കുന്ന ആളുമുതൽ സ്കൂൾ ബസിലെ ജീവനക്കാരി വരെയും, പ്രധാന അദ്ധ്യാപിക മുതൽ എൽ കെ ജി അദ്ധ്യാപിക വരെയും, എംപിടിഎ, പിടിഎ അംഗങ്ങളും, എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളും  പരിപാടിയിൽ പങ്കെടുത്തു എന്നത് ഏറെ ശ്രദ്ദേയമാണ്. 

രണ്ടായിരത്തി പത്തൊൻപത്തിലാണ്  പിന്നൽ തിരുവാതിര  എന്ന  ആശയം എസ്എൻ സിംഫണി അരങ്ങിൽ എത്തിച്ചത്. എസ്എൻ സിംഫണിയുടെ നേതൃത്വത്തിൽ  പത്തിലധികം  സ്റ്റേജുകളിൽ പിന്നൽ  തിരുവാതിര അവതരിപ്പിച്ചു കഴിഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Idukki

Post A Comment: