www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡ്രൈവറുടെ അശ്രദ്ധ; കാറിന്‍റെ വിൻഡോ ഗ്ലാസിൽ കഴുത്ത് കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു

Share it:



തെലങ്കാന: വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ ദമ്പതികൾക്കൊപ്പം യാത്ര ചെയ്യാനൊരുങ്ങിയ ഒൻപത് വയസുകാരി കാറിന്‍റെ വിൻഡോ ഗ്ലാസിൽ തല കുടുങ്ങി മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് സംഭവം നടന്നത്. ബനോത് ഇന്ദ്രജ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.  

വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ നിന്നു മടങ്ങാന്‍ തുടങ്ങുമ്പോഴാണു അപകടമുണ്ടായത്. ഡ്രൈവര്‍ അശ്രദ്ധമായി ഗ്ലാസ് ഉയര്‍ത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്ത് അമര്‍ന്നു. 

ഉച്ചത്തില്‍ പാട്ടുവച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും കുട്ടിയുടെ കരച്ചില്‍ ആരും കേട്ടില്ല. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വാട്‌സാപ്പിൽ അയച്ച സന്ദേശം തിരുത്താം 

ന്യൂഡൽഹി: ഉപഭോക്താക്കൾ ആഗ്രഹിച്ച ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ‍അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സാപ്പിൽ പുതുതായി വന്നിരിക്കുന്നത്. അയച്ച മെസേജിലെ പിഴവ് തിരുത്തുന്നതിന് സൗകര്യം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. 

‌അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അയച്ച മെസേജില്‍ ഹോള്‍ഡ് ചെയ്ത് പിടിച്ച ശേഷം തെളിഞ്ഞുവരുന്ന എഡിറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്ത് വേണം ഫീച്ചര്‍ പ്രയോജനപ്പെടുത്തേണ്ടത്. കറക്ഷന്‍ ഹിസ്റ്ററി വാട്സ്ആപ്പ് സൂക്ഷിക്കാത്തത് കൊണ്ട് എഡിറ്റ് ചെയ്യുന്നതിന് മുന്‍പുള്ള മെസേജ് മറ്റു ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. 

നിലവില്‍ മെസേജ് അയച്ച് കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ള ഡിലീറ്റ് ചെയ്ത് മറ്റൊരു മെസേജ് അയക്കാനാണ് സൗകര്യമുള്ളത്. അല്ലാത്തപക്ഷം അപ്ഡേറ്റഡ് മെസേജ് പ്രത്യേകമായി അയക്കുകയാണ് പതിവ്. ഇതിനോടകം തന്നെ മെറ്റ ഈ ഫീച്ചര്‍ പുറത്തുവിട്ടെങ്കിലും ആഴ്ചകള്‍ക്കകം തന്നെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 


Share it:

National

Post A Comment: