www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2009) Idukki (1927) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സിദ്ധിക് ഹോട്ടലിലെത്തിയത് ഫർഹാനക്കൊപ്പം കഴിയാൻ; കൊലപാതകത്തിലേക്ക് നയിച്ചത് സിദ്ധിക്കിന്‍റെ ഈ ഡിമാന്‍റ്

Share it:



മലപ്പുറം: ഹോട്ടൽ വ്യവസായി സിദ്ധിഖിനെ ഹണി ട്രാപ്പിൽ പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ സിദ്ധിക്കും ഫർഹാനയും തമ്മിൽ നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിദ്ധിഖിന്‍റെ സുഹൃത്തിന്‍റെ മകളാണ് 18 കാരിയായ ഫർഹാന.  

ഈ ബന്ധം മറയാക്കി സിദ്ധിക്കുമായി അടുപ്പം സ്ഥാപിച്ച ഫർഹാന വളരെ വേഗം സെക്‌സ് ചാറ്റിലേക്ക് കടന്നു. ലൈംഗിക വിഷയങ്ങളിൽ തൽപരനായ സിദ്ധിക്കുമായി ഫോൺ സെക്‌സ് പതിവാക്കിയ ഫർഹാന ബന്ധം ഉറപ്പിച്ചു. കാമുകൻ 22 കാരൻ ഷിബിലിയുടെ നിർദേശ പ്രകാരമാണ് ഫർഹാന സിദ്ധിക്കുമായി ഫോൺ സെക്‌സിലേർപ്പെട്ടതെന്ന വിവരമാണ് പുറത്ത് വരുന്നത്.

സെക്‌സ് ചാറ്റുകൾ കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് ഫർഹാന സിദ്ധിക്കിനോട് ആവശ്യപ്പെട്ടത്. താൻ ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ സിദ്ധിക് പണം നൽകാൻ തയാറാണെങ്കിലും ഫർഹാന തനിക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന നിബന്ധന വച്ചു. 

പണം ലഭിക്കാൻ സിദ്ധിക്കിന്‍റെ ഈ നിർദേശം ഇവർ അനുസരിക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ധിക്കിനെ കിഴ്‌പെടുത്തി പണം കൈക്കലാക്കി മുങ്ങാനായിരുന്നു ഇവരുടെ പ്ലാൻ. എന്നാൽ സിദ്ധിഖ് കടുംപിടുത്തം പിടിച്ചതോടെ പദ്ധതി പാളി. 

സിദ്ദിഖ് തന്‍റെ ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ ഷിബിലിയും ആഷിഖും സിദ്ദിഖുമായി വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ കൊലപാതകത്തില്‍ കാര്യങ്ങള്‍ എത്തുകയുമായിരുന്നു. 

ഫര്‍ഹാനയുടെ പിതാവിന്‍റെ പരിചയക്കാരന്‍ കൂടിയായിരുന്നു സിദ്ദിഖ്. ഇരുവരും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫര്‍ഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലൈംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. 

ഇതിനിടെ ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായി എംഡിഎംഎ എന്ന രാസലഹരി ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമായി മാറിയെന്നാണ് പൊലീസ് പറയുന്നത്. സിദ്ദിഖിനെ കൊല ചെയ്ത ശേഷം വസ്ത്രങ്ങളും ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. 

അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു. സിദ്ദിഖിന്‍റെ എടിഎം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. 

മെയ് 22നാണ് സിദ്ദിഖിനെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. വ്യാപാരിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചതാണ് പൊലീസിന് തുമ്പായത്. മാത്രമല്ല യുപിഎ വഴി ട്രാന്‍സാക്ഷനും നടത്തിയിരുന്നു. 

ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാല്‍ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്ങനെ ചെയ്യാതെ മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ ഡി കാസ ഹോട്ടലില്‍ സിദ്ദിഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടിവി പരിശോധിച്ചു. തുടര്‍ന്നാണു പ്രതികള്‍ രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടു. 

ഉടന്‍ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അവര്‍ നാട്ടിലില്ലെന്നു മനസിലാക്കിയതോടെയാണു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഷിബിലി ജോലി ആവശ്യാര്‍ഥം അസാമിലേക്കുപോകുന്നുണ്ടെന്ന വിവരം വീട്ടുകാരില്‍നിന്നും ലഭിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പങ്കാളി കൈമാറ്റം; കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും മരിച്ചു 

കോട്ടയം: പങ്കാളി കൈമാറ്റത്തെ കുറിച്ച് പരാതി നൽകിയ യുവതിയെ വെട്ടിക്കൊന്ന കേസിൽ ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലോടെയാണ് മരണം. 

മാരകവിഷം കഴിച്ച് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം. 

യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 


Share it:

Crime

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light