www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലമുകളിൽ നിന്നും കൂറ്റൻ പാറ അടർന്നു വന്നു; ഇടിച്ചത് ഓടിക്കൊണ്ടിരുന്ന കാറിൽ

Share it:



ഇടുക്കി: മലമുകളിൽ നിന്നും ഉരുണ്ടു വന്ന കൂറ്റൻ പാറ ഓടിക്കൊണ്ടിരുന്ന കാറിൽ ഇടിച്ചു. മൂന്നാർ അന്തർ സംസ്ഥാന പാതയിൽ പെരിയവര റോഡിലാണ് കൂറ്റൻ പാറ ഉരുണ്ട് വന്നത്. കാറിന്‍റെ ഡ്രൈവർ സീറ്റിനോട്  ചേർന്നാണ് പാറ ഇടിച്ചത്. അപകടത്തിൽ ഡ്രൈവറിന്‍റെ കാലിന് ഗുരുതര പരിക്കേറ്റു. 

സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് ആണ് പരിക്കേറ്റത്.  തലനാരിഴക്കാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്. മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയില്‍ പതിച്ച് രണ്ടായി പിളര്‍ന്നു.  

ഇതിൽ ഒരു ഭാഗമാണ് കാറിന്‍റെ ഡ്രൈവിങ്  സീറ്റിനടുത്തുള്ള ഭാഗത്ത് ഇടിച്ചത്. വാഹനത്തിൽ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം റോഡില്‍ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്ക്ക് സമീപമുള്ള  മണ്‍ തിട്ടയിൽ തട്ടി നിൽക്കുകയായിരുന്നു. 

തലനാരിഴയക്കാണ് കൂടുതൽ വലിയ അപകടം ഉണ്ടാകാതെ ഒഴിവായെന്ന് ദൃക്സാക്ഷി പറഞ്ഞു. സഞ്ചാരികളെ രാജമലയില്‍ ഇറക്കിവിട്ട ശേഷം വസ്ത്രം എടുക്കാനായി മൂന്നാര്‍ ടൗണിലേക്ക് എത്തുന്ന വഴിക്കായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Idukki

Mostreaded

Post A Comment: