www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഖിലിനൊപ്പം കൊടും വനത്തിലേക്ക് ആതിര പോയത് പൂർണ സമ്മതത്തോടെ; കൊലക്ക് ശേഷം കഴുത്തിലെ മാലയും കവർന്ന് പ്രതി

Share it:



തൃശൂർ: കൊലപാതകം നടന്ന വനത്തിനുള്ളിലേക്ക് ആതിര അഖിലിനൊപ്പം എത്തിയത് പൂർണ താൽപര്യത്തോടെയെന്ന് പൊലീസ്. അഖിലിനെ അത്രത്തോളം ആതിര വിശ്വസിച്ചിരുന്നുവെന്നും വനത്തിനുള്ളിൽ പോകാനുള്ള താൽപര്യം പൂർണ ഇഷ്ടത്തോടെ സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തിലാണ് അങ്കമാലി പാറക്കടവ് സ്വദേശി സനലിന്‍റെ ഭാര്യ ആതിര (26)യെ കാമുകൻ അഖിൽ കൊലപ്പെടുത്തുന്നത്. വനത്തിനുള്ളിലെത്തിയ ശേഷം ഇയാൾ ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. ആതിരയുടെ മരണത്തിനു ശേഷം യുവതി ധരിച്ചിരുന്ന മാലയും ഊരിയെടുത്താണ് അഖില്‍ സംഭവ സ്ഥലത്തു നിന്ന് പോയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം മൃതദേഹം കരിയിലകൊണ്ട് മറച്ചു.  

കാട്ടിലെത്തിച്ച് ഷാള്‍ മുറുക്കി കഴുത്ത് ഞെരിച്ചാണ് അഖില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മരണം ഉറപ്പാക്കാനായി കഴുത്തില്‍ ബൂട്ടിട്ട് ചവിട്ടിയെന്നും പ്രതിയായ അഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആനമല റോഡില്‍ നിന്ന് അര കിലോമീറ്ററിലേറെ അകലെ വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. വിവാഹിതയായ ആതിരയുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 

സാമ്പത്തികമായി അഖിലിനെ പലതവണ ആതിര സഹായിച്ചിട്ടുണ്ട്. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഖില്‍ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് ബലപ്രയോഗം നടന്നതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മരണം നടക്കുന്ന സമയം വരെ ആതിര ഇക്കാര്യം അറിഞ്ഞില്ലെന്നു വേണം കരുതാന്‍. സ്‌നേഹപൂർവമാണ് അഖില്‍ ആതിരയുടെ കഴുത്തില്‍ കുരുക്ക് മുറുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളുമടക്കമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊലപാതകം അഖില്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതിരപ്പിള്ളി കണ്ട് വൈകുന്നേരത്തിനുള്ളില്‍ തിരികെ വരാമെന്ന് പറഞ്ഞാണ് ആതിരയെ കാറില്‍ കയറ്റിയതെന്നും ഇക്കാര്യം വീട്ടില്‍ അറിയിക്കണ്ടെന്ന് പറഞ്ഞിരുന്നതായും അഖിലിന്‍റെ മൊഴിയില്‍ പറയുന്നുണ്ട്. 

സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളായിരുന്നു ആതിര. അഖിലും ഇതേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണെന്നാണ് വിവരം. ഇവര്‍തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുടുംബജീവിതത്തിലെ വിഷമങ്ങള്‍ വരെ ഇരുവരും തുറന്നു സംസാരിച്ചിരുന്നു. നിരവധി തവണ അഖിലിന് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ സഹായിച്ചത് ആതിരയായിരുന്നു. 

അതിനിടയില്‍ ആതിരയുടെ കൈയിലുള്ള സ്വര്‍ണവും പണവും ഉള്‍പ്പെടെ അഖില്‍ കടം വാങ്ങിയിരുന്നു. നിശ്ചിത ദിവസത്തിനുള്ളില്‍ മടക്കി നല്‍കാം എന്ന ഉറപ്പിന്‍ മേലാണ് ആതിര പണം കടം കൊടുത്തത്. എന്നാല്‍ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും അഖില്‍ തുക തിരികെ കൊടുത്തില്ല. തുടര്‍ന്ന് ആതിര അഖിലിനോട് കടം നല്‍കിയ പണം തിരികെ ചോദിക്കുകയായിരുന്നു. 

അതേസമയം കുടുംബം അറിയാതെയാണ് അഖിലിന് ആതിര പണം നല്‍കിയത്. പണത്തെക്കുറിച്ച് ചോദ്യം ഉയരുന്നതിനു മുന്‍പ് പണം തിരികെ വേണമെന്ന് ആതിര അഖിലിനോട് പറഞ്ഞിരുന്നു. എന്നാല്‍ തിരികെ നല്‍കാന്‍ അഖിലിന്‍റെ കയ്യില്‍ പണം ഇല്ലായിരുന്നു. അഖില്‍ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ ആതിരയെ കൊലപ്പെടുത്താന്‍ അഖില്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26)യെ കാണാതാവുന്നത്. തുടര്‍ന്ന് സനല്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആതിര ഫോണ്‍ എടുക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആതിര ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒപ്പം ജോലി ചെയ്യുന്ന അഖിലുമായി ഒരു കാറില്‍ കയറി പോകുന്നതാണ് കണ്ടത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ഏറെനേരം ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മൃതദേഹം അതിരപ്പിള്ളിക്ക് സമീപം വനത്തിലുപേക്ഷിച്ചെന്നും ഇയാള്‍ സമ്മതിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാളോടെ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനെ തുടർന്നാണ് വീണ്ടും മഴ സാഹചര്യം. 

തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഇതിന്‍റെ ഫലമായി കേരളത്തിൽ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.

മറ്റന്നാൾ വയനാട് ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 

അതേസമയം അടുത്ത മണിക്കൂറുകളില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. 

Share it:

Crime

Post A Comment: