www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2009) Idukki (1927) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ചീറി പായുന്ന ട്രെയിന് മുമ്പിൽ റീൽസ് ഷൂട്ടിങ്; വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

Share it:



ഹൈദരാബാദ്: ഇൻസ്റ്റഗ്രാം റീൽ എടുക്കാൻ റെയിൽവെ ട്രാക്കിലൂടെ നടന്ന വിദ്യാർഥി ട്രെയിൻ ഇടിച്ച് മരിച്ചു. തെലങ്കാനയിലാണ് സംഭവം നടന്നിരിക്കുന്നത്. ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ ശ്രമിക്കവെയായിരുന്നു അപകടം. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ട്രെയിൻ തട്ടി മരിച്ചത്.

ഹൈദരാബാദിനടുത്തായിരുന്നു ദാരുണ സംഭവം നടന്നത്. മുഹമ്മദ് സർഫ്രാസ് (16) ആണ് മരിച്ചത്. ചീറുപാഞ്ഞുവന്ന ട്രെയിൻ സർഫ്രാസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. സർഫ്രാസിനൊപ്പം രണ്ട് സുഹൃത്തുക്കളും ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു.

വേഗത്തിലോടുന്ന ട്രെയിൻ ബാഗ്രൗണ്ടിൽ ലഭിക്കാനായി പാളത്തിനോട് ചേർന്ന് നിന്നായിരുന്നു ഇവരുടെ ഷൂട്ടിങ്. എന്നാൽ ട്രെയിൻ അടുത്തെത്തിയപ്പോൾ പുറംതിരിഞ്ഞുനിന്ന സർഫ്രാസ് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിൻ. സർഫ്രാസിന്‍റെ ശരീരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം സംഭവത്തിന്‍റെ വീഡിയോ സുഹൃത്തുക്കൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ആതിര അഖിലിനൊപ്പം വനത്തിൽപോയത് പൂർണ സമ്മതത്തോടെ

തൃശൂർ: കൊലപാതകം നടന്ന വനത്തിനുള്ളിലേക്ക് ആതിര അഖിലിനൊപ്പം എത്തിയത് പൂർണ താൽപര്യത്തോടെയെന്ന് പൊലീസ്. അഖിലിനെ അത്രത്തോളം ആതിര വിശ്വസിച്ചിരുന്നുവെന്നും വനത്തിനുള്ളിൽ പോകാനുള്ള താൽപര്യം പൂർണ ഇഷ്ടത്തോടെ സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തിലാണ് അങ്കമാലി പാറക്കടവ് സ്വദേശി സനലിന്‍റെ ഭാര്യ ആതിര (26)യെ കാമുകൻ അഖിൽ കൊലപ്പെടുത്തുന്നത്. വനത്തിനുള്ളിലെത്തിയ ശേഷം ഇയാൾ ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. ആതിരയുടെ മരണത്തിനു ശേഷം യുവതി ധരിച്ചിരുന്ന മാലയും ഊരിയെടുത്താണ് അഖില്‍ സംഭവ സ്ഥലത്തു നിന്ന് പോയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം മൃതദേഹം കരിയിലകൊണ്ട് മറച്ചു. 

കാട്ടിലെത്തിച്ച് ഷാള്‍ മുറുക്കി കഴുത്ത് ഞെരിച്ചാണ് അഖില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മരണം ഉറപ്പാക്കാനായി കഴുത്തില്‍ ബൂട്ടിട്ട് ചവിട്ടിയെന്നും പ്രതിയായ അഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആനമല റോഡില്‍ നിന്ന് അര കിലോമീറ്ററിലേറെ അകലെ വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. വിവാഹിതയായ ആതിരയുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 

സാമ്പത്തികമായി അഖിലിനെ പലതവണ ആതിര സഹായിച്ചിട്ടുണ്ട്. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഖില്‍ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് ബലപ്രയോഗം നടന്നതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മരണം നടക്കുന്ന സമയം വരെ ആതിര ഇക്കാര്യം അറിഞ്ഞില്ലെന്നു വേണം കരുതാന്‍. സ്‌നേഹപൂർവമാണ് അഖില്‍ ആതിരയുടെ കഴുത്തില്‍ കുരുക്ക് മുറുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളുമടക്കമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊലപാതകം അഖില്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതിരപ്പിള്ളി കണ്ട് വൈകുന്നേരത്തിനുള്ളില്‍ തിരികെ വരാമെന്ന് പറഞ്ഞാണ് ആതിരയെ കാറില്‍ കയറ്റിയതെന്നും ഇക്കാര്യം വീട്ടില്‍ അറിയിക്കണ്ടെന്ന് പറഞ്ഞിരുന്നതായും അഖിലിന്‍റെ മൊഴിയില്‍ പറയുന്നുണ്ട്. 

സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളായിരുന്നു ആതിര. അഖിലും ഇതേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണെന്നാണ് വിവരം. ഇവര്‍തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുടുംബജീവിതത്തിലെ വിഷമങ്ങള്‍ വരെ ഇരുവരും തുറന്നു സംസാരിച്ചിരുന്നു. നിരവധി തവണ അഖിലിന് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ സഹായിച്ചത് ആതിരയായിരുന്നു. 

അതിനിടയില്‍ ആതിരയുടെ കൈയിലുള്ള സ്വര്‍ണവും പണവും ഉള്‍പ്പെടെ അഖില്‍ കടം വാങ്ങിയിരുന്നു. നിശ്ചിത ദിവസത്തിനുള്ളില്‍ മടക്കി നല്‍കാം എന്ന ഉറപ്പിന്‍ മേലാണ് ആതിര പണം കടം കൊടുത്തത്. എന്നാല്‍ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും അഖില്‍ തുക തിരികെ കൊടുത്തില്ല. തുടര്‍ന്ന് ആതിര അഖിലിനോട് കടം നല്‍കിയ പണം തിരികെ ചോദിക്കുകയായിരുന്നു. 

അതേസമയം കുടുംബം അറിയാതെയാണ് അഖിലിന് ആതിര പണം നല്‍കിയത്. പണത്തെക്കുറിച്ച് ചോദ്യം ഉയരുന്നതിനു മുന്‍പ് പണം തിരികെ വേണമെന്ന് ആതിര അഖിലിനോട് പറഞ്ഞിരുന്നു. എന്നാല്‍ തിരികെ നല്‍കാന്‍ അഖിലിന്‍റെ കയ്യില്‍ പണം ഇല്ലായിരുന്നു. അഖില്‍ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ ആതിരയെ കൊലപ്പെടുത്താന്‍ അഖില്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26)യെ കാണാതാവുന്നത്. തുടര്‍ന്ന് സനല്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആതിര ഫോണ്‍ എടുക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആതിര ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒപ്പം ജോലി ചെയ്യുന്ന അഖിലുമായി ഒരു കാറില്‍ കയറി പോകുന്നതാണ് കണ്ടത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ഏറെനേരം ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മൃതദേഹം അതിരപ്പിള്ളിക്ക് സമീപം വനത്തിലുപേക്ഷിച്ചെന്നും ഇയാള്‍ സമ്മതിച്ചു.


Share it:

Video

Post A Comment:

Portable Mini Air Cooler Fan with LED Light