www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അണക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

Share it:

anakkara accident


ഇടുക്കി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി അണക്കരയിലാണ് അപകടം നടന്നത്. അണക്കര പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് ജോസഫ് (84) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. അണക്കരയില്‍ നിന്നും ചക്കുപള്ളത്തിന് പോകുന്ന വഴിയില്‍ കോഴിമല ഇറക്കത്തില്‍ വച്ചാണ് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു.  

ഓട്ടോറിക്ഷ ഡ്രൈവര്‍ ചക്കുപള്ളം സ്വദേശി കെ.ജി. മുരുകന്‍, അണക്കരയിലെ സ്വകാര്യ ഡിസ്‌പെന്‍സറിയിലെ നേഴ്‌സ് ആയ ഷീബ മാത്യു, വര്‍ഗീസ് ജോസഫ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവർക്ക് പരുക്കേറ്റിട്ടുണ്ട്.

വളവും കുത്തനെ ഇറക്കവും ഉള്ള ഭാഗത്ത് നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. അപകടത്തിൽപെട്ടവരെ ഉടന്‍ തന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്  കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. 

ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ വര്‍ഗീസ് ജോസഫ് മരിച്ചിരുന്നു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. വണ്ടന്‍മേട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ച വര്‍ഗീസിനെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വാട്‌സാപ്പിൽ അയച്ച സന്ദേശം തിരുത്താം 

ന്യൂഡൽഹി: ഉപഭോക്താക്കൾ ആഗ്രഹിച്ച ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ‍അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സാപ്പിൽ പുതുതായി വന്നിരിക്കുന്നത്. അയച്ച മെസേജിലെ പിഴവ് തിരുത്തുന്നതിന് സൗകര്യം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. 

‌അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അയച്ച മെസേജില്‍ ഹോള്‍ഡ് ചെയ്ത് പിടിച്ച ശേഷം തെളിഞ്ഞുവരുന്ന എഡിറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്ത് വേണം ഫീച്ചര്‍ പ്രയോജനപ്പെടുത്തേണ്ടത്. 

കറക്ഷന്‍ ഹിസ്റ്ററി വാട്സ്ആപ്പ് സൂക്ഷിക്കാത്തത് കൊണ്ട് എഡിറ്റ് ചെയ്യുന്നതിന് മുന്‍പുള്ള മെസേജ് മറ്റു ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. നിലവില്‍ മെസേജ് അയച്ച് കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ള ഡിലീറ്റ് ചെയ്ത് മറ്റൊരു മെസേജ് അയക്കാനാണ് സൗകര്യമുള്ളത്. അല്ലാത്തപക്ഷം അപ്ഡേറ്റഡ് മെസേജ് പ്രത്യേകമായി അയക്കുകയാണ് പതിവ്. ഇതിനോടകം തന്നെ മെറ്റ ഈ ഫീച്ചര്‍ പുറത്തുവിട്ടെങ്കിലും ആഴ്ചകള്‍ക്കകം തന്നെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സന്ദേശം തിരുത്തുന്ന വിധം

1. വാട്സ്ആപ്പ് ചാറ്റ് തുറന്ന് ഒരാള്‍ക്ക് സന്ദേശം അയക്കുക 

2. തുടര്‍ന്ന് ആ അയച്ച സന്ദേശത്തില്‍ നീട്ടി പ്രെസ് ചെയ്യുക 

3. ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

4. തുടര്‍ന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക

Share it:

Idukki

Mostreaded

Post A Comment: