www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചത് 1.17 കോടിയുടെ സ്വർണം; യുവതി പിടിയിൽ

Share it:



കോഴിക്കോട്: വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് 1.17 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ കുന്ദമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. 

1,884 ഗ്രാം സര്‍ണമാണ് പിടിച്ചെടുത്തത്. വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാക്കി ഇവര്‍ പുറത്തു കടന്നു. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം സ്വര്‍ണം കൈയിലിരുന്ന ഹാന്‍ഡ് ബാഗിലേക്ക് യുവതി മാറ്റി. സ്വര്‍ണക്കടത്ത് കാരിയറാണെന്ന് സംശയത്തെ തുടര്‍ന്ന് പൊലീസ് ഇവരെ കാത്തിരുന്നു പിടികൂടുകയായിരുന്നു.  

തുടക്കത്തില്‍ താന്‍ കാരിയറല്ലെന്ന് പറഞ്ഞു ഒഴിയാന്‍ യുവതി ശ്രമിച്ചു. ഇവരുടെ ലഗേജ് പൊലീസ് പരിശോധിക്കുകയും ചെയ്തു. പൊലീസ് മറ്റു ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ യുവതി ഹന്‍ഡ് ബാഗ് കാറിലേക്ക് വിദഗ്ധമായി മാറ്റി. ഇവര്‍ കാറിലേക്ക് കയറാന്‍ ഒരുങ്ങുന്നതിനിടെ പൊലീസ് വാഹനം പരിശോധിച്ചു. ഈ സമയത്ത് യുവതി സ്വര്‍ണം കാറിന്‍റെ ഡോറിനരികില്‍ വച്ചതായി കണ്ടെത്തുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ചു; ദുരൂഹതയെന്ന് പിതാവ് 

തിരുവനന്തപുരം: യുവതിയും പിഞ്ചു കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്ത്. പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവും ഒമ്പതുമാസം പ്രായമുള്ള മകന്‍ ഡേവിഡുമാണ് ഇന്നലെ വൈകിട്ട് ഏഴിന് പൊള്ളലേറ്റ് മരിച്ചത്. 

സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛന്‍ പ്രമോദാണ് രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മര്‍ദ്ദിക്കുമായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് അച്ഛന്‍ ആരോപിക്കുന്നത്. കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്. 

മകള്‍ ആത്മഹത്യ ചെയ്യുമെന്നും കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അഞ്ജുവിന്‍റെ അച്ഛന്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. 

വീടിനുള്ളിലെ കുളിമുറിയിലാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയല്‍പക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്. 

കണ്ടയുടനെ രാജു ഉടന്‍ മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒന്നരവര്‍ഷം മുമ്പായിരുന്നു രാജു ജോസഫിന്‍റെയും വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിന്‍റെയും പ്രണയ വിവാഹം. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു. 

അഞ്ജുവിന് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ കുറ്റമേല്‍ക്കാന്‍ തയ്യാറെന്നുമാണ് ഭര്‍ത്താവ് രാജു ജോസഫ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണ്. 

Share it:

Crime

Post A Comment: