www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുല്ലുപാറയിൽ ചരക്ക് ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം; ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

Share it:



ഇടുക്കി: കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. 

പറത്താനം പുതുവല്‍ വരിക്കഭാഗം കാവനാ കുഴിയില്‍ മെല്‍വിനാണ് (42) മരിച്ചത്. കൊല്ലം-തേനി ദേശീയ പാതയില്‍ മുറിഞ്ഞപുഴക്ക് സമീപം കടുവാപാറയില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം.  

കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ലോറി മുറിഞ്ഞപുഴ വളവില്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. 

റബര്‍ ഉല്‍പ്പന്നങ്ങളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. തകര്‍ന്ന വാഹനത്തിനുള്ളില്‍ അകപ്പെട്ട മെല്‍വിനെ പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ലോറി വടം കൊണ്ട് കെട്ടിവലിച്ച് ഉയര്‍ത്തിയ ശേഷമാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 

കർണാടക തീരത്തായുള്ള ന്യൂനമർദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയും. ശനിയാഴ്ചയോടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കും.

Share it:

Idukki

Mostreaded

Post A Comment: