www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1902) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

16 കാരിയെ 20 കാരൻ നടു റോഡിൽ കുത്തിക്കൊന്നു; ദൃശ്യങ്ങൾ പുറത്ത്

Share it:



ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം. സുഹൃത്തിന്‍റെ ബർത്ത് ഡേ പാർട്ടി കഴിഞ്ഞു മടങ്ങിയ 16 കാരിയെ 20 കാരനായ കാമുകൻ നടു റോഡിൽ കുത്തി കൊലപ്പെടുത്തി. 50 ഓളം തവണയാണ് യുവാവ് പെൺകുട്ടിയെ ആളുകൾ നോക്കി നിൽക്കെ കുത്തിയത്.

സംഭവത്തിൽ പ്രതിയായ സാഹിലിനെ പൊലീസ് തിരയുകയാണ്. ഇയാൾ പെൺകുട്ടിയെ ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നു.  ആണ് ക്രൂര കൃത്യത്തിന് പിന്നിൽ. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.  

കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. 

കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെൺകുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

പെൺകുട്ടിക്ക് 50 തവണ കുത്തേറ്റിട്ടുണ്ടെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ദില്ലി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി. സംഭവത്തിൽ അടിയന്തിരമായി ഉന്നതതല യോ​ഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പങ്കാളി കൈമാറ്റം; കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും മരിച്ചു 

കോട്ടയം: പങ്കാളി കൈമാറ്റത്തെ കുറിച്ച് പരാതി നൽകിയ യുവതിയെ വെട്ടിക്കൊന്ന കേസിൽ ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലോടെയാണ് മരണം. 

മാരകവിഷം കഴിച്ച് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം. 

യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 


Share it:

Mostreaded

National

Post A Comment: