www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സഹോദരിക്കൊപ്പം നീന്തൽ പഠിക്കുന്നതിനിടെ 13 കാരൻ മുങ്ങി മരിച്ചു

Share it:



ഇടുക്കി: സഹോദരിക്കും കൂട്ടുകാർക്കുമൊപ്പം നീന്തൽ പഠിക്കുന്നതിനിടെ 13 വയസുകാരൻ മുങ്ങി മരിച്ചു. ഇടുക്കി നെടുങ്കണ്ടം പാറത്തോട് മേട്ടകില്‍ സൂര്യാ ഭവനില്‍ ശെന്തിലിന്‍റെ മകന്‍ ഹാര്‍വിന്‍ (13) ആണ് മരിച്ചത്. 

ശനിയാഴ്ച്ച രാവിലെ 11.15 ഓടെയാണ്  സംഭവം നടന്നത്. മേട്ടകിയിലെ ചെക്ക് ഡാമില്‍ സഹോദരി ഹര്‍ഷിനി അടങ്ങുന്ന സുഹൃത്ത് സംഘത്തോടൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു ഹാര്‍വിന്‍. സുരക്ഷിതത്വത്തിന്റെ ഭാഗമായി അരയില്‍ കയറു കെട്ടിയാണ് ഹാര്‍വിന്‍ ചെക്ക് ഡാമില്‍ ഇറങ്ങിയത്.  

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ കരയ്ക്ക് എത്തിച്ചത്. ഉടന്‍ തന്നെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നെടുങ്കണ്ടം ഹോളിക്രോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്  വിദ്യാര്‍ഥിയാണ്. മാതാവ്: മഹാലക്ഷ്മി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കുട്ടികളുടെ നഗ്ന വീഡിയോ ഫോണിൽ; നഴ്‌സറി അധ്യാപകൻ അറസ്റ്റിൽ

ഇടുക്കി: പഠിപ്പിച്ചിരുന്ന നഴ്‌സറി വിദ്യാർഥികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ശേഖരിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്. എൽകെജി, യുകെജി വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന ഇയാൾ ഈ കുട്ടികളുടെ  നഗ്ന ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ഹൈദരാബാദിലാണ് ഇയാൾ അധ്യാപകനായി ജോലി ചെയ്‌തിരുന്നത്. 

ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങൾ അയക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ക്ലാസില്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. 

മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300 ഓളം വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി. കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്നും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 


Share it:

Idukki

Post A Comment: