www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

നിയന്ത്രണം വിട്ട കാർ നടു റോഡിൽ തലകീഴായി മറിഞ്ഞു

Share it:



ഇടുക്കി: നിയന്ത്രണം വിട്ട കാർ റോഡിൽ തലകീഴായി മറിഞ്ഞു. വണ്ടിപ്പെരിയാർ മ്ലാമല ശാന്തിപ്പാലത്തിന് സമീപം ബുധനാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു അപകടം. കാറിനുള്ളിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർ പരുക്കേൽക്കാതെ രക്ഷപെട്ടു.  

കണ്ണൂരിൽ നിന്നും വണ്ടിപ്പെരിയാർ മ്ലാമലയിലേക്ക് വരികയായിരുന്ന കാർ മ്ലാമല ശാന്തിപ്പാലത്തിന് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട്  റോഡിന് വശത്ത് കൂട്ടിയിട്ടിരുന്ന കല്ലിൽ കയറി റോഡിൽ തന്നെ തല കീഴായി മറിയുകയായിരുന്നു. 

ഡ്രൈവർ ഉറങ്ങി പോയതിനാലാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തിൽ കാറിലുണ്ടായിരുന്ന മ്ലാമല സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേരും നിസാര പരിക്കുകളോടെ രക്ഷ ക്ഷപെട്ടു.  നാട്ടുകാരുടെ നേതൃത്വത്തിൽ തല കീഴായി മറിഞ്ഞ കാർ നിവർത്തി യാത്രികരെ രക്ഷപെടുത്തി.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ചു; ദുരൂഹതയെന്ന് പിതാവ് 

തിരുവനന്തപുരം: യുവതിയും പിഞ്ചു കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്ത്. പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവും ഒമ്പതുമാസം പ്രായമുള്ള മകന്‍ ഡേവിഡുമാണ് ഇന്നലെ വൈകിട്ട് ഏഴിന് പൊള്ളലേറ്റ് മരിച്ചത്. 

സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛന്‍ പ്രമോദാണ് രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മര്‍ദ്ദിക്കുമായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് അച്ഛന്‍ ആരോപിക്കുന്നത്. കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്. 

മകള്‍ ആത്മഹത്യ ചെയ്യുമെന്നും കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അഞ്ജുവിന്‍റെ അച്ഛന്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. 

വീടിനുള്ളിലെ കുളിമുറിയിലാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയല്‍പക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്. കണ്ടയുടനെ രാജു ഉടന്‍ മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. 

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒന്നരവര്‍ഷം മുമ്പായിരുന്നു രാജു ജോസഫിന്‍റെയും വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിന്‍റെയും പ്രണയ വിവാഹം. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു. 

അഞ്ജുവിന് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ കുറ്റമേല്‍ക്കാന്‍ തയ്യാറെന്നുമാണ് ഭര്‍ത്താവ് രാജു ജോസഫ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണ്. 


Share it:

Idukki

Video

Post A Comment: