ഇടുക്കി: വണ്ടിപ്പെരിയാറിൽ അയ്യപ്പ ഭക്തരുടെ വാഹനം മറ്റൊരു കാറിലിടിച്ചു. 63-ാം മൈലിനു സമീപത്ത് തിങ്കളാഴ്ച്ച വൈകിട്ട് 5.30നാണ് അപകടം നടന്നത്. കുട്ടികൾ അടക്കം വാഹനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റില്ല.
ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട് ദിണ്ഡുക്കല്ലിലേക്ക് പോവുകയായിരുന്ന കാറും കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: