www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ നവജാത ശിശുവിന്‍റെ മരണം കൊലപാതകം; കമിതാക്കളായ യുവതിയും യുവാവും അറസ്റ്റിൽ

Share it:



ഇടുക്കി: നെടുങ്കണ്ടത്ത് നവജാത ശിശുവിനെ വീടിനുള്ളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ അറസ്റ്റിലായത് ഒന്നിച്ചു താമസിച്ച കമിതാക്കൾ. മധ്യപ്രദേശ് മാണ്ഡ്ല ജില്ലയിൽ ബഹ്റടോള വാർഡ് നമ്പർ 16ൽ സാഥുറാം (23), വാർഡ് നമ്പർ 13 ൽ മാലതി (21) എന്നിവരാണ് അറസ്റ്റിലായത്.  

വിവാഹം കഴിക്കാതെ കമിതാക്കളായി ഒന്നിച്ചു താമസിച്ചിരുന്ന ഇരുവർക്കും കുട്ടി ഉണ്ടായതോടെ അപമാനം ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. 

മാർച്ച് ഒമ്പതിനാണ് കമ്പംമെട്ട് ശാന്തിപുരം കുഞ്ഞസന്‍റെ പുരയിടത്തിലെ ജോലിക്കായി ഇരുവരും എത്തിയത്. കുഞ്ഞസന്‍റെ വീടിന്‍റെ സമീപത്തെ ഷെഡിലാണ് സാഥുറാമും, മാലതിയും കഴിഞ്ഞിരുന്നത്. ഇരുവരുടെയും  വിവാഹം നിശ്ചയിച്ചിരുന്നു.  കഴിഞ്ഞ ഏഴിന് 

രാത്രിയിലാണ് മാലതി ആൺകുട്ടിയെ പ്രസവിച്ചത്.  പ്രസവം നടന്നപ്പോൾ തന്നെ സാഥുറാമും ചേർന്ന് ശുചി മുറിയിൽ വെച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു. കുട്ടി മരിച്ചെന്ന ധാരണയിൽ  ഇവർ താമസിക്കുന്ന ഷെഡിൽ കൊണ്ടുപോയി കിടത്തി. പിറ്റേന്ന് രാവിലെ പ്രസവിച്ചപ്പോൾ തന്നെ നവജാതശിശു ശുചി മുറിയിലെ ക്ലോസറ്റിൽ പതിച്ച് മരിച്ചെന്ന് ഇവർ കുഞ്ഞസനെയും കുടുംബത്തെയും അറിയിച്ചു. 

കുഞ്ഞസനാണ് വിവരം ആരോഗ്യ പ്രവർത്തകരെ അറിയിച്ചത്. ആരോഗ്യ പ്രവർത്തകർ എത്തിയപ്പോൾ കുഞ്ഞിന് നേരിയ ശ്വാസോഛാസം കണ്ടെത്തുകയും നെടുങ്കണ്ടം താലുക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് കുഞ്ഞ് മരിച്ചു. കമ്പംമെട്ട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചിരുന്നു. 

തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.  ശിശുവിന്‍റെ മൃതദേഹം  ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തിയപ്പോൾ കഴുത്തിലും വയറിലും ഞെരുക്കിയ പാടുകളും നഖത്തിന്‍റെ പോറലും കണ്ടെത്തി. ഇതോടെ കമ്പംമെട്ട് പൊലീസ് സാഥുറാമിനെയും, മാലതിയെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കമ്പംമെട്ട് സിഐ വി.എസ്. അനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കുട്ടികളുടെ നഗ്ന വീഡിയോ ഫോണിൽ; നഴ്‌സറി അധ്യാപകൻ അറസ്റ്റിൽ

ഇടുക്കി: പഠിപ്പിച്ചിരുന്ന നഴ്‌സറി വിദ്യാർഥികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ശേഖരിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്. എൽകെജി, യുകെജി വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന ഇയാൾ ഈ കുട്ടികളുടെ  നഗ്ന ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ഹൈദരാബാദിലാണ് ഇയാൾ അധ്യാപകനായി ജോലി ചെയ്‌തിരുന്നത്. 

ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങൾ അയക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ക്ലാസില്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. 

മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300 ഓളം വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി. കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്നും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 


Share it:

Crime

Idukki

Post A Comment: