www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1902) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഈന്തപ്പഴത്തിന്‍റെ കുരു തൊണ്ടയിൽ കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം

Share it:



മലപ്പുറം: മാതാവിന്‍റെ വീട്ടിൽ വിരുന്നുവന്ന ഒന്നര വയസുകാരൻ ഈന്തപ്പഴത്തിന്‍റെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു. മലപ്പുറം വേങ്ങര ചളിടവഴിയിലെ മണ്ടോടന്‍ ഹംസക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഹുസൈര്‍ ആണ് മരിച്ചത്.  

ഉച്ചക്ക് ശേഷമാണ് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തൊണ്ടയില്‍ ഈത്തപ്പഴക്കുരു കുരുങ്ങിയത്. ചെമ്മാട് സി.കെ. നഗറിലെ മാതാവിന്‍റെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു കുട്ടിയും കുടുംബവും. 

കുട്ടിക്ക് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബദ്ധത്തില്‍ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് വിവരം. മാതാവ്: അനീസ. സഹോദരങ്ങള്‍: മുഹമ്മദ് അഹ് നഫ്, ഫാത്വിമ നസ.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ ഉത്തരവ്

കമ്പം: അരിക്കൊമ്പനെ വെടിവക്കാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും തുടർന്നും ജനവാസ മേഖലയിലെത്തിയാൽ മനുഷ്യന് ഭീഷണിയാകുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 

മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയായതിനാൽ 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. 

നാളെ അതിരാവിലെ ദൗത്യം തുടങ്ങും. തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ അവിടെയുള്ള പുളിമരതോട്ടത്തിലാണ് നിലവിലുള്ളത്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടിയിരുന്നു. അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. 

ശ്രീവില്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെ ദൗത്യം തുടങ്ങുക. സംഘത്തിൽ 3 കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക. കമ്പത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 

അതിനിടെ, കൊമ്പന് വനംവകുപ്പ് ഭക്ഷണം എത്തിച്ച് നല്‍കി. തെങ്ങോല, വാഴ വെള്ളം എന്നിവയാണ് എത്തിച്ചത്. ആരും പ്രതീക്ഷിക്കാതെയാണ് അരിക്കൊമ്പൻ കമ്പത്ത് എത്തിയതെന്ന് കമ്പം എംഎൽഎ എം രാമക്യഷ്ണൻ പ്രതികരിച്ചു. 

Share it:

Kerala

Post A Comment: