www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ദേശീയ പാത മുറിച്ചു കടന്നു; കുമളിയിൽ നിന്നും ചിന്നക്കനാൽ ദിശയിലേക്ക് നീങ്ങി അരിക്കൊമ്പൻ

Share it:



ഇടുക്കി: തമിഴ്നാട് വനമേഘലയിൽ നിന്നും മടങ്ങി കുമളിയിലെത്തിയ അരിക്കൊമ്പൻ കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയ പാത മുറിച്ചു കടന്നു. ഇതോടെ ആന തിരികെ ചിന്നക്കനാൽ പ്രദേശത്തേക്ക് മടങ്ങുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

കുമളി ടൗൺ മേഖലയിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെ ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തെ വനത്തിനുള്ളിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ഇതുകൊണ്ടുതന്നെ ഇവിടെ നിന്നും അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. 

കുമളി മേഖലയിൽ നിന്നും അധിക ദുരത്തല്ലാതെ തന്നെയാണ് അരിക്കൊമ്പൻ ഇപ്പോൾ ചുറ്റിക്കറങ്ങുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. ദിവസവും 10 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന അരിക്കൊമ്പൻ കുമളി ടൗണിലേക്ക് കയറിയാൽ വീണ്ടും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഇവിടെ നിന്നും സഞ്ചരിച്ചാൽ അരിക്കൊമ്പന് ചിന്നക്കനാലിലെത്താനും വഴിയുണ്ട്. കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലായി. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംസ്ഥാനത്തെയും വനം വകുപ്പ് ഉദ്യോഗസ്ഥരും നിലവിൽ അരിക്കൊമ്പനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 

അരിക്കൊമ്പൻ ഇന്നലെ പാതിരാത്രി കുമളിക്കടുത്തുള്ള ജാനവാസ മേഖലയിലെത്തിയിരുന്നു. ഗാന്ധി നഗർ, റോസാപ്പൂക്കണ്ടം എന്നിവിടങ്ങൾക്കടുത്താണ് അരിക്കൊമ്പൻ എത്തിയത്. ഉന്നത ഉദ്യോഗസ്‌ഥർ അടക്കം സ്‌ഥലത്തെത്തി ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിനുള്ളിലേക്ക് തുരത്തുകയായിരുന്നു. അരിക്കൊമ്പന്‍റെ ഭീഷണിയടക്കം നിലനിൽക്കുന്നതിനാൽ തേക്കടിയിലേക്ക് വിനോദ സഞ്ചരികൾ ഉൾപ്പെടെ നടന്നു പോകുന്നതും വിറക് ശേഖരിക്കാൻ വനത്തിൽ കയറുന്നതും വനം വകുപ്പ് താൽകാലികമായി വിലക്കിയിട്ടുണ്ട്. 

അരിക്കൊമ്പൻ ലോവർ ക്യാമ്പിലെത്തിയ വീഡിയോ കാണാം..

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു 

മലപ്പുറം: കേരളത്തെ നടുക്കിയ ഒളവണ്ണയിലെ ഹോട്ടൽ ഉടമയുടെ കൊലപാതകത്തിൽ മുഖ്യ പ്രതികളായ മുഹമ്മദ് ഷിബിലി (22), ഖദീജത് ഫർഹാന (18) എന്നിവർ പിടിയിലാകുന്നത് ജംഷഡ്‌പൂരിലേക്ക് കടക്കാൻ ശ്രമിക്കവെ. ചെന്നൈയിലെ എഗ്മോറിൽ നിന്നാണ് ഇരുവരെയും പൊലീസ് കുടുക്കിയത്.

ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിലെ ദുരൂഹത പുറത്ത് വരുമെന്നാണ് കരുതുന്നത്. കോഴിക്കോട് ഒളവണ്ണയിലാണ് ഹോട്ടൽ നടത്തി വന്നിരുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ധിഖ് (58) കൊല്ലപ്പെട്ടത്. 

അറസ്റ്റിലായ പ്രതികളിൽ നിന്നും പൂട്ടിയ നിലയിലുള്ള ഒരു ട്രോളിബാഗും ഫര്‍ഹാനയുടെ പാസ്‌പോര്‍ട്ടും 16,000 രൂപയും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഇരുവരും സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ട്രോളി ബാഗുകളിലാക്കിയാണ് അട്ടപ്പാടിക്കു സമീപം ചുരത്തില്‍ ഉപേക്ഷിച്ചത്.

ഇന്നലെ വൈകിട്ട് ഏഴിനാണ് തിരൂരില്‍ ഇത്തരമൊരു കൊലപാതകത്തിനു ശേഷം രണ്ട് പ്രധാന പ്രതികള്‍ ചെന്നൈ ഭാഗത്തേക്ക് കടന്നതായി ആര്‍പിഎഫിന് വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഷിബിലിയെയും ഫര്‍ഹാനയെയും ആര്‍പിഎഫ് പിടികൂടിയത്.

ചെന്നൈ എഗ്മോറില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ടാറ്റ നഗറിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

ഇതിനായി എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ് ഏരിയയില്‍ കാത്തിരിക്കുമ്പോഴാണ് ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്. ആര്‍പിഎഫ് അറിയിച്ച പ്രകാരം ചെന്നൈ എസ് 2 പൊലീസാണ് പ്രതികളെ പിടികൂടിയ വിവരം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഇന്നു രാവിലെ ഇവിടെയെത്തിയ തിരൂര്‍ പൊലീസ്, എസ്‌ഐ പ്രമോദിന്‍റെ നേതൃത്വത്തില്‍ ഇവരെ ഏറ്റുവാങ്ങി.

ഇന്നു വൈകിട്ടോടെ ഇരുവരെയും തിരൂരില്‍ എത്തിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെന്നൈയില്‍ വച്ചുള്ള പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്കുള്ള കാരണവും കൊല നടത്തിയ രീതിയും മനസിലാക്കാനായി കേരളത്തിലെത്തിച്ച ശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്യും.


Share it:

Idukki

Mostreaded

Post A Comment: