www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാത്രിയിൽ റോഡിൽ നിന്ന കാട്ടാനയെ ഇടിച്ച് കാർ തകർന്നു; യാത്രികന് പരുക്ക്

Share it:



ഇടുക്കി: രാത്രിയിൽ റോഡിലിറങ്ങി നിന്ന കാട്ടാനയെ കാർ ഇടിച്ചു. കൊച്ചി- ധനൂഷ് കോടി ദേശീയ പാതയിൽ തോണ്ടിമല ചൂണ്ടലിന് സമീപത്ത് ചൊവ്വാഴ്ച്ച രാത്രി 7.15നാണ് അപകടം നടന്നത്. ചക്കക്കൊമ്പൻ എന്ന കാട്ടാനയെയാണ് കാർ ഇടിച്ചത്. അപകടത്തിൽ കാർ തകർന്നു. ആന കാട്ടിലേക്ക് മറഞ്ഞു.  

ചൂണ്ടല്‍ സ്വദേശിയായ തങ്കരാജിനാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളും കൊച്ചു മകൻ പോള്‍ കൃപാകരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. പൂപ്പാറ ഭാഗത്ത് നിന്നും വരികയായിരുന്ന കാർ പോളാണ് ഓടിച്ചിരുന്നത്. 

വളവിൽ നിന്ന ആനയെ ഇരുട്ടത്ത് പോൾ കണ്ടില്ല. കാർ ഇടിച്ചതോടെ ചക്കക്കൊമ്പൻ കാറിലേക്ക് ചാഞ്ഞു നിന്നു. ഇതോടെ കാറിന്‍റെ മുന്‍ഭാഗത്തെ ചില്ല് സഹിതം തകര്‍ന്ന് വീണു. തങ്കരാജിന്‍റെ തലയിലാണ് ചില്ല് പതിച്ചത്. 

ചക്കക്കൊമ്പൻ കാട്ടിലേക്ക് മറഞ്ഞതോടെയാണ് ഇവർ രക്ഷപെട്ടത്. തങ്കരാജിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Mostreaded

Post A Comment: