www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പണം ആവശ്യപ്പെട്ട് ഷൂട്ടിങ് തടഞ്ഞ സംഭവം; ചിന്നം വിളി തുടർന്ന് വ്യവസായ സമിതി നേതാക്കൾ

Share it:



ഇടുക്കി: പണം നൽകാത്തതിന്‍റെ പേരിൽ കട്ടപ്പന മാർക്കറ്റിലെ സിനിമാ ചിത്രീകരണം തടസപ്പെടുത്തിയ സംഭവത്തിൽ വ്യാപാര സംഘടനാ നേതൃത്വത്തെ തള്ളി സിപിഎം. ഗുണ്ടായിസം ആര് കാട്ടിയാലും അത് അനുവദിക്കാനാവില്ലെന്ന് സിപിഎം കട്ടപ്പന ഏരിയാ സെക്രട്ടറി പ്രതികരിച്ചു. 

ഇതിനിടെ വിവാദം ന്യായീകരിക്കാനായി എത്തിയ സംഘടനാ നേതാക്കൾ മാധ്യമ പ്രവർത്തകരോട് ചിന്നം വിളിച്ചു. കഴിഞ്ഞ ദിവസമാണ് കേരള വ്യവസായ സമിതിയുടെ കട്ടപ്പന യൂണിറ്റ് നേതാക്കളെന്ന് അവകാശപ്പെടുന്ന ചിലർ കട്ടപ്പന മാർക്കറ്റിലെ സിനിമാ ചിത്രീകരണം തടസപ്പെടുത്തിയത്.  

30,000 രൂപ ആവശ്യപ്പെട്ടായിരുന്നു ഇവർ ചിത്രീകരണം തടസപ്പെടുത്തിയത്. നഗരസഭയിൽ പണം അടച്ച് അനുമതി വാങ്ങിയായിരുന്നു സിനിമാ ചിത്രീകരണം. എന്നാൽ തങ്ങൾക്ക് പണം നൽകണമെന്നാവശ്യപ്പെട്ട് ചില നേതാക്കൾ സിനിമാ പ്രവർത്തകരെ സമീപിക്കുകയായിരുന്നു. ഇത് നിരസിച്ചതോടെ ചിത്രീകരണം തടസപ്പെടുത്തി.

50,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് ചില നേതാക്കൾ തങ്ങൾക്ക് ഷൂട്ടിങ് നടന്നതിന്‍റെ തലേ ദിവസം ഫോൺ ചെയ്‌തതായി സിനിമാ പ്രവർത്തകർ പറഞ്ഞു. ഇത് നൽകാൻ കഴിയില്ലെന്ന് വന്നതോടെയാണ് ചിത്രീകരണം നടന്ന ദിവസം ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാർക്കറ്റിൽ ചിത്രീകരണവുമായി ബന്ധപ്പെട്ട കടകൾക്ക് സിനിമാ പ്രവർത്തകർ നഷ്‌ട പരിഹാരം നൽകിയിരുന്നു. ഇത് കണക്കാക്കാതെയാണ് ചില നേതാക്കൾ തങ്ങൾക്ക് പണം ആവശ്യപ്പെട്ടത്.

സംഭവം വിവാദമാകുകയും വാർത്ത പ്രചരിക്കുകയും ചെയ്‌തതോടെ സിനിമാ പ്രവർത്തകരിൽ നിന്നും കിട്ടിയ പണം വ്യാപാരികൾക്ക് വീതം വച്ച് നൽകി നേതാക്കൾ തലയൂരി. എന്നാൽ ചിത്രീകരണം നടന്ന മാർക്കറ്റിലെ കച്ചവടക്കാർക്ക് പോലുമില്ലാത്ത പരാതിയാണ് നേതാക്കൾക്കെന്ന ആക്ഷേപവും ഉയർന്നു.

ഇതിനിടെ വാർത്താ സമ്മേളനം നടത്തി തങ്ങളെ ന്യായീകരിക്കാനെത്തിയ സംഘടനാ നേതാക്കൾ മാധ്യമ പ്രവർത്തകരുമായി കൊമ്പു കോർത്തു. നേതാക്കളിൽ ചിലർ മാധ്യമ പ്രവർത്തകരോട് ചിന്നം വിളിക്കുകയും ചെയ്‌തു. 

ഇതിനിടെ മാർക്കറ്റിൽ നടന്ന സംഭവത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് മർച്ചന്‍റ്സ് അസോസിയേഷൻ വ്യക്തമാക്കി. ചില കടലാസ് സംഘടനകളുടെ മേൽവിലാസത്തിൽ ചിലർ വ്യാപാര സമൂഹത്തിന് പൊതുവേ നാണക്കേടുണ്ടാക്കുന്ന പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും മർച്ചന്‍റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. 

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസ്സാന എന്ന ചിത്രത്തിന്‍റെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ കട്ടപ്പനയിൽ അരങ്ങേറിയത്. 

കട്ടപ്പന മാർക്കറ്റിലായിരുന്നു സംഘടന രംഗങ്ങൾക്കായി സെറ്റിട്ടിരുന്നത്. ഇതിനായി സിനിമാ പ്രവർത്തകർ നഗരസഭയിൽ പണമടച്ച് അനുമതി വാങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ വ്യാഴാഴ്ച്ച രാവിലെ ആറിന് ഷൂട്ടിങ്ങിനായി പ്രധാന നടൻമാർ അടക്കം സെറ്റിലെത്തിയതോടെയാണ് വ്യാപാരി സമിതിയുടെ നേതാക്കൾ ചേർന്ന് തടസം പറഞ്ഞതെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞു.

30,000 രൂപ ആവശ്യപ്പെട്ടായിരുന്നു ഷൂട്ടിങ് തടസപ്പെടുത്തിയത്. തലേ ദിവസം തന്നെ ചിലർ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടതായും സിനിമാ പ്രവർത്തകർ പറഞ്ഞു. നഗരസഭയിൽ പണം അടച്ചതാണെന്ന സംവിധായകന്‍റെ വാദവും ഇവർ ചെവിക്കൊണ്ടില്ല. പിന്നീട് പണം നൽകാൻ തയാറായതോടെയാണ് ഷൂട്ടിങ് നടത്താൻ അനുവദിച്ചതെന്നും സിനിമാ പ്രവർത്തകർ പറയുന്നു. ‌ഷൂട്ടിങ്ങ് സംഘം നഗരസഭയിൽ നിന്നും അനുമതി വാങ്ങിയിരുന്നുവെന്നും പിന്നീട് എന്തിനാണ് പണം ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നും നഗരസഭാ അധികൃതർ പ്രതികരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പങ്കാളി കൈമാറ്റം; പരാതിക്കാരിയെ ഭർത്താവ് കൊലപ്പെടുത്തി 

കോട്ടയം: കേരളത്തെ ഞെട്ടിച്ച പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ കോട്ടയം മണർക്കാടെ വീട്ടിലെത്തിയാണ് യുവതിയെ ഭർത്താവ് ആക്രമിച്ചത്. 

അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. 

സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.   കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ്  പ്രധാനമായും പ്രവർത്തനം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഭര്‍ത്താവിനെതിരെ ചങ്ങനാശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ്  പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്.  ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.  

പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ നേരത്തെ വെളിപ്പെടുത്തി. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും സഹോദരൻ ആരോപിച്ചിരുന്നു. ഭാര്യമാരെ   ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. 

Share it:

Idukki

Mostreaded

Post A Comment: