www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് സ്വകാര്യ ആശുപത്രിയിൽ പ്രാക്‌ടീസ്; സർക്കാർ ഡോക്‌ടർക്കെതിരെ വിജിലൻസ് നടപടി

Share it:



ഇടുക്കി: സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ ആശുപത്രിയിൽ പ്രാക്‌ടീസ് നടത്തി വന്ന ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം. നെടുങ്കണ്ടം പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഷഹിൻ എസ്. ഷൗത്തലിയാണ് കുടുങ്ങിയത്. ഇയാൾ ഒരേസമയം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ബോർഡ് വെച്ച് ചികിത്സിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പാമ്പാടുംപാറയിലെ സർക്കാർ ആശുപത്രിയിൽ ഒപ്പുവച്ച ദിവസങ്ങളിൽ പോലും ഇയാൾ മറ്റു സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തുകയായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കറുകച്ചാൽ, ഈരാറ്റുപേട്ട, എടത്വ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് ഇയാൾ ചികിത്സ നടത്തിവന്നിരുന്നത്. 

2017 ലാണ് ഇയാൾ സർക്കാർ ഡോക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. 2019 മുതൽ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തി വന്നിരുന്നതായി  വിജിലൻസിനു വിവരം ലഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഇയാൾ  ദിവസേന നൂറോളം രോഗികളെ വരെ ചികിത്സിച്ചു വന്നിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

 വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്.പി. വി.ജി വിനോദ്കുമാറിന്‍റെ നിർദ്ദേശപ്രകാരം ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പങ്കാളി കൈമാറ്റം; പരാതിക്കാരിയെ ഭർത്താവ് കൊലപ്പെടുത്തി 

കോട്ടയം: കേരളത്തെ ഞെട്ടിച്ച പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ കോട്ടയം മണർക്കാടെ വീട്ടിലെത്തിയാണ് യുവതിയെ ഭർത്താവ് ആക്രമിച്ചത്. 

അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. 

സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.   കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ്  പ്രധാനമായും പ്രവർത്തനം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഭര്‍ത്താവിനെതിരെ ചങ്ങനാശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ്  പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്.  ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.  

പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ നേരത്തെ വെളിപ്പെടുത്തി. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും സഹോദരൻ ആരോപിച്ചിരുന്നു. ഭാര്യമാരെ   ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. 


Share it:

Idukki

Mostreaded

Post A Comment: