www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

16 കാരന് ക്രൂര മർദനം; അമ്മയും വല്യമ്മയും അമ്മയുടെ ആൺ സുഹൃത്തും അറസ്റ്റിൽ

Share it:



കൊച്ചി: ആൺ സുഹൃത്ത് വീട്ടിലെത്തുന്നത് ചോദ്യം ചെയ്‌തതിന് 16 കാരനായ മകനെ ക്രൂരമായി മർദിച്ച അമ്മയും മുത്തശിയും അമ്മയുടെ ആൺ സുഹൃത്തും അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം നടന്നത്.

കമ്പിവടികൊണ്ടുള്ള മർദനത്തിൽ കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. കത്രിക കൊണ്ട് കൈയിൽ വരയുകയും ചെയ്‌തു. 31 കാരിയായ കുട്ടിയുടെ അമ്മ 49 കാരിയായ മുത്തശി, 32 കാരനായ അമ്മയുടെ ആൺ സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്.

ആൺ സുഹൃത്ത് പതിവായി വീട്ടിലെത്തുന്നത് കുട്ടി ചോദ്യം ചെയ്‌തതാണ് മർദനത്തിന് കാരണം. ഞായറാഴ്ചയാണ് മർദനം നടന്നത്. കളമശേരി വിടാക്കുഴ രണ്ട് സെന്‍റ് കോളനിക്കടുത്തായി താമസിക്കുന്നവരാണ് ഇവർ. അമ്മയും ആൺ സുഹൃത്തും പതിവായി വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നു. ഇതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്‌തോടെ യുവതിയും അമ്മയും ചേർന്ന് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. 

കുട്ടിയുടെ ഒരുകൈ തല്ലിയൊടിച്ചു. ദേഹത്തും തോളിലും കമ്പി വടികൊണ്ട് തല്ലി. വാരിയെല്ലിന്‍റെ ഭാഗത്ത് കത്രിക കൊണ്ട് വരഞ്ഞു. കുട്ടിയുടെ ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ മർദ്ദനമേറ്റ് നീരുവന്ന നിലയിലുമാണ്. ഇവർക്ക് മറ്റു രണ്ടു മക്കൾ കൂടി ഉണ്ട്. ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മർദിച്ചത്. 

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനമേറ്റ പരിക്കാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാതാവിനെയും സുഹൃത്തിനെയും അമ്മൂമ്മയെയും അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വാട്‌സാപ്പിൽ അയച്ച സന്ദേശം തിരുത്താം 

ന്യൂഡൽഹി: ഉപഭോക്താക്കൾ ആഗ്രഹിച്ച ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ‍അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സാപ്പിൽ പുതുതായി വന്നിരിക്കുന്നത്. അയച്ച മെസേജിലെ പിഴവ് തിരുത്തുന്നതിന് സൗകര്യം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. 

‌അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അയച്ച മെസേജില്‍ ഹോള്‍ഡ് ചെയ്ത് പിടിച്ച ശേഷം തെളിഞ്ഞുവരുന്ന എഡിറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്ത് വേണം ഫീച്ചര്‍ പ്രയോജനപ്പെടുത്തേണ്ടത്. കറക്ഷന്‍ ഹിസ്റ്ററി വാട്സ്ആപ്പ് സൂക്ഷിക്കാത്തത് കൊണ്ട് എഡിറ്റ് ചെയ്യുന്നതിന് മുന്‍പുള്ള മെസേജ് മറ്റു ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. 

നിലവില്‍ മെസേജ് അയച്ച് കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ള ഡിലീറ്റ് ചെയ്ത് മറ്റൊരു മെസേജ് അയക്കാനാണ് സൗകര്യമുള്ളത്. അല്ലാത്തപക്ഷം അപ്ഡേറ്റഡ് മെസേജ് പ്രത്യേകമായി അയക്കുകയാണ് പതിവ്. ഇതിനോടകം തന്നെ മെറ്റ ഈ ഫീച്ചര്‍ പുറത്തുവിട്ടെങ്കിലും ആഴ്ചകള്‍ക്കകം തന്നെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സന്ദേശം തിരുത്തുന്ന വിധം

1. വാട്സ്ആപ്പ് ചാറ്റ് തുറന്ന് ഒരാള്‍ക്ക് സന്ദേശം അയക്കുക 

2. തുടര്‍ന്ന് ആ അയച്ച സന്ദേശത്തില്‍ നീട്ടി പ്രെസ് ചെയ്യുക 

3. ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

4. തുടര്‍ന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക

Share it:

Crime

Post A Comment: