www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജ്യത്ത് 2000 രൂപാ നോട്ടുകൾ പിൻവലിച്ചു

Share it:



ന്യൂഡെൽഹി: രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ 2000 രൂപ നോട്ടുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി. ഇതോടെ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു.

നോട്ടുകൾ പിൻവലിക്കുന്നതിന്‍റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്‍റെ പത്രക്കുറിപ്പിൽ നിന്നും  വ്യക്തമാകുന്നത്. 

2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പങ്കാളി കൈമാറ്റം; പരാതിക്കാരിയെ ഭർത്താവ് കൊലപ്പെടുത്തി 

കോട്ടയം: കേരളത്തെ ഞെട്ടിച്ച പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ കോട്ടയം മണർക്കാടെ വീട്ടിലെത്തിയാണ് യുവതിയെ ഭർത്താവ് ആക്രമിച്ചത്. 

അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. 

സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.   കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ്  പ്രധാനമായും പ്രവർത്തനം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഭര്‍ത്താവിനെതിരെ ചങ്ങനാശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ്  പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്.  ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.  

പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ നേരത്തെ വെളിപ്പെടുത്തി. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും സഹോദരൻ ആരോപിച്ചിരുന്നു. ഭാര്യമാരെ   ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. 


Share it:

Mostreaded

National

Post A Comment: