www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശരീരമാകെ മുറിവേറ്റ പാടുകൾ; ഇടുക്കിയിൽ പിഞ്ചു കുട്ടികൾ നേരിട്ടത് കൊടിയ പീഡനം

Share it:



ഇടുക്കി: നെടുങ്കണ്ടം മുണ്ടിയെരുമയിൽ പിഞ്ചു കുട്ടികൾ നേരിടേണ്ടി വന്നത് കൊടിയ പീഡനം. അഞ്ച്, ഏഴ് വയസുള്ള കുട്ടികളാണ് അമ്മാവന്‍റെ ക്രൂര പീഡനത്തിന് ഇരയാകേണ്ടി വന്നത്. സംഭവത്തിൽ കുട്ടികളുടെ പിതാവിനെയും അമ്മാവനെയും നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.  

അഞ്ച് വയസുകാരിയുടെ ദേഹത്ത് പത്ത് മുറിവുകളും ചതവുകളും ഏഴ് വയസുകാരിയുടെ ശരീരത്തിൽ 14 ചതവുകളും മുറിവുകളുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 11.30 മുതൽ പുലർച്ചെ 1.30 വരെ  കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ അട്ടഹാസവും കേട്ട പ്രദേശവാസികൾ ആശാവർക്കറെ വിവരം അറിയിച്ചതോടെയാണ് ക്രൂര പീഡനം പുറം ലോകം അറിയുന്നത്. 

ആശാ വർക്കർ കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാൻ എത്തിയപ്പോഴാണ് അഞ്ച് വയസുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടും ഏഴ്‌ വയസുകാരിക്ക് നടക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ആശാ പ്രവർത്തക പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ. വി.കെ.പ്രശാന്തിനെ വിവരം അറിയിച്ചു.

ഡോ. വി.കെ.പ്രശാന്തും ആരോഗ്യ പ്രവർത്തകരും ചേർന്ന്  വീട്ടിലെത്തി നടത്തിയ പരിശോധനയിൽ രണ്ട് കുട്ടികൾക്കും ദേഹമാസകലം മുറിവേറ്റത് കണ്ടെത്തി. മെഡിക്കൽ ഓഫിസർ നെടുങ്കണ്ടം പോലിസിനെ വിവരം അറിയിച്ചതോടെ നെടുങ്കണ്ടം എസ്ഐ ടി.എസ്. ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ പിതാവിനെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. 

കുട്ടികളെ ശിശു സംരക്ഷണ സമിതിക്ക് കൈമാറാനുള്ള നടപടി രാത്രി തന്നെ പോലീസ് പൂർത്തിയാക്കി. കുട്ടികളുടെ മാതാവിന്  ബുദ്ധിമാന്ദ്യമുണ്ട്. പിതാവ് പെയിന്‍റിങ് ജോലിക്കു പോകും. ബന്ധുവിന്‍റെ ഒപ്പം വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ് നൽകിയ റിപോർട്ടിന്‍റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. 

ജോലി കഴിഞ്ഞാണ് പിതാവ് രാത്രി വരുന്നത്. ഒപ്പം അമ്മാവനും കാണും. മദ്യലഹരിയിൽ പിതാവ് ഒറങ്ങും. അമ്മാവൻ പഠനത്തിൽ സഹായിക്കാനായി കുട്ടികളെ സമീപത്തെ മുറിയിൽ കയറ്റി കതകടക്കും. പഠന വിഷയങ്ങൾ ചോദിക്കും പറഞ്ഞില്ലെങ്കിൽ 

കസേരയിൽ കയറ്റി നിർത്തി വിവസ്ത്രരാക്കും.  കാപ്പികമ്പിനും പൈപ്പിനും കയറിനുമാണ് അടിക്കുന്നത്. അടിക്കുന്നതിനിടെ ഇയാൾ അട്ടഹസിക്കും. ചിലപ്പോൾ കസേരയുടെ പുറത്ത് കൈ വച്ച് അതിന് മുകളിൽ അടിക്കും. രാത്രിയിൽ ഉപ്പ് നിലത്ത് വിതറി അതിൽ നിർത്തും അങ്ങനെയാണ് മുട്ടിൽ മുറിവുണ്ടായത്.  

ഏഴ് വയസുകാരിയുടെ പുറത്തും കാലിനും അടിയേറ്റ പാടുകളുണ്ട്. അടിയേറ്റ് നീര് വന്നിരിക്കുന്നതിനാൽ  ഇരിക്കാനാവാത്ത സ്ഥിതിയാണ്. 14 ദിവസത്തിനിടെയുണ്ടായ മുറിവുകളാണിതെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. 

കുട്ടികൾ സമീപ കാലം വരെ കഴിഞ്ഞിരുന്നത് പിതാവിന്‍റെ വീട്ടിലായിരുന്നു. സമീപകാലത്താണ് ബന്ധുവീട്ടിലേക്ക് മാറിയത്. ഇവിടെ വെച്ചാണ് കുട്ടികൾ ക്രൂരതക്കിരയായത്. കുട്ടികളെ മർദിക്കുന്ന കാര്യം പിതാവിനും അറിയമായിരുന്നെന്നും, ഇത് മറച്ചു വച്ചതിനുമാണ് ഇയാളെയും കസ്റ്റഡിയിൽ എടുത്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 

കർണാടക തീരത്തായുള്ള ന്യൂനമർദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയും. ശനിയാഴ്ചയോടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കും.


Share it:

Idukki

Post A Comment: