www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

58 കാരിയുടെ കണ്ണിനുള്ളിൽ 11 സെന്‍റീ മീറ്റർ നീളമുള്ള വിര

Share it:



തിരുവനന്തപുരം: കണ്ണ് വേദനക്ക് ചികിത്സ തേടിയ 58 കാരിയുടെ കണ്ണിനുള്ളിൽ കണ്ടെത്തിയത് 11 സെന്‍റി മീറ്റർ നീളമുള്ള വിരയെ. തിരുവനന്തപുരം കിംസ് ആശുത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടന്നത്. രണ്ട് മണിക്കൂർ നീണ്ട എൻഡോസ്‌കോപ്പിയിലൂടെയാണ് കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ നിന്ന് വിരയെ പുറത്തെടുത്തത്.  

രണ്ട് ദിവസമായി രോഗിയുടെ വലതു കണ്ണിൽ വേദനയും വീക്കവും ചുവപ്പും അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് കിംസ്‌ഹെൽത്തിലെ ഇഎൻടി വിഭാഗത്തിലെത്തുന്നത്. സിടി സ്‌കാനിൽ സൈനസിലും കണ്ണിനു ചുറ്റും പഴുപ്പ് കെട്ടി കിടക്കുന്നതായി കണ്ടെത്തി. രോഗിയിൽ നടത്തിയ അൾട്രാ സൗണ്ട് സ്‌കാനിലാണ് കണ്ണിനുള്ളിൽ ജീവനുള്ള വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. മൈക്രോസ്‌കോപ്പിക് പരിശോധനയിൽ ‘ഡയറോഫിലാരിയ’ എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയാണെന്ന് സ്ഥിരീകരിച്ചു.

സാധാരണയായി പൂച്ചകളിലും നായകളിലും മറ്റ് വളർത്തുമൃഗങ്ങളിലും കണ്ടു വരുന്ന ഡയറോഫിലാരിയ’, കൊതുകുകളിലൂടെയാണ് മനുഷ്യ ശരീരത്തിലെത്തുന്നത്. മനുഷ്യ ശരീരത്തിൽ എത്തിയാൽ നശിക്കുന്ന ഇവ, അപൂർവ്വം ചിലരിൽ നശിക്കാതെ ത്വക്കിനടിയിൽ, പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റുമായി വളരുന്നു. ഇന്ത്യയിൽ വളരെ ചുരുക്കം കേസുകൾ മാത്രമേ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Kerala

Post A Comment: