www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടിമിന്നൽ; ഇടുക്കിയിൽ എട്ട് പാറമട തൊഴിലാളികൾക്ക് പരുക്ക്

Share it:



ഇടുക്കി: പാറമടയിലെ താൽകാലിക ഷെഡിനു നേരെയുണ്ടായ ഇടിമിന്നലിൽ എട്ട് പേർക്ക് പരുക്ക്. തൊടുപുഴ ഇടവെട്ടിയിലാണ് അപകടം നടന്നത്. വൈകിട്ട് മൂന്നരയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്.

ജോലിക്ക് ശേഷം ഷെഡിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഉടൻതന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വളർത്തമ്മ കാറിൽ മറന്നു വച്ചു; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

വാഷിങ്ടൺ: വളർത്തമ്മ ഒൻപത് മണിക്കൂറോളം കാറിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ചു. യുഎസ് ആസ്ഥാനമായ വാഷിങ്ടണിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ കാറിൽ ഇരുത്തിയ കാര്യം മറന്നു പോയെന്നാണ് വളർത്തമ്മയുടെ വാദം. 

ബുധനാഴ്ച രാവിലെ എട്ടോടെ വാഷിങ്ടണിലെ ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിൽ ജോലിക്കായി എത്തിയപ്പോഴാണ് വളർത്തമ്മ കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് പോയത്. ഷിഫ്റ്റ് കഴിഞ്ഞ് വൈകിട്ട് അഞ്ചിന് ഇവർ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്ന് വളർത്തമ്മ പൊലീസിനോട് പറഞ്ഞു.

കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ടകോമയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുയല്ലപ്പിലെ താപനില 70-നും 75-നും ഇടയിലാണെന്നും എന്നാൽ കുട്ടിയെ കണ്ടെത്തുമ്പോൾ കാറിന്‍റെ ആന്തരിക താപനില 110 ഡിഗ്രിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ ഒരു സാമൂഹിക പ്രവർത്തകയാണ് വളർത്തമ്മ. ഇവരും കുടുംബവും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


Share it:

Kerala

Post A Comment: