www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാചകത്തിനിടെ മുട്ട പൊട്ടിത്തെറിച്ചു; യുവതിയുടെ മുഖത്തിന് പരുക്ക്

Share it:



പാചകത്തിനിടെ ചെറിയ കൈപ്പിഴകളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ മുട്ട പൊട്ടിത്തെറിച്ച് പരുക്കേൽക്കുകയെന്നത് സാധാരണയായി കേൾക്കുന്നതല്ല. ഇത്തരത്തിൽ മുട്ട വില്ലനായ കഥയാണ് യുവതിക്ക് പറയാനുള്ളത്. 

ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് പരുക്കുണ്ടായത്. 37-കാരിയായ ഷാഫിയ ബഷീർ എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. ഒരു മഗ്ഗിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ വയ്ക്കുകയായിരുന്നു അവര്‍ ചെയ്തത്. 

റച്ച് സമയത്തിന് ശേഷം മൈക്രോവേവില്‍ വെച്ച മുട്ട തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിത്തെറിച്ചത്. യുവതിയുടെ മുഖത്തിന്‍റെ വലത് ഭാഗമാണ് പൊള്ളലില്‍ പരുക്കേറ്റത്.  

അപകടത്തിന് ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ആര്‍ക്കും ഇത്തരത്തിലുള്ള അപകടം ഉണ്ടാവരുതെന്നും അവര്‍ പറയുന്നു.  ട്വിറ്ററിലൂടെ ആണ് ഇവരുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അപകടത്തിന് ശേഷം ആരോഗ്യം ശരിയായി വരുകയാണെന്നും ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്നും അവര്‍ ചില മാധ്യമങ്ങളോട് പറഞ്ഞു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വളർത്തമ്മ കാറിൽ മറന്നു വച്ചു; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

വാഷിങ്ടൺ: വളർത്തമ്മ ഒൻപത് മണിക്കൂറോളം കാറിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ചു. യുഎസ് ആസ്ഥാനമായ വാഷിങ്ടണിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ കാറിൽ ഇരുത്തിയ കാര്യം മറന്നു പോയെന്നാണ് വളർത്തമ്മയുടെ വാദം. 

ബുധനാഴ്ച രാവിലെ എട്ടോടെ വാഷിങ്ടണിലെ ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിൽ ജോലിക്കായി എത്തിയപ്പോഴാണ് വളർത്തമ്മ കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് പോയത്. ഷിഫ്റ്റ് കഴിഞ്ഞ് വൈകിട്ട് അഞ്ചിന് ഇവർ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്ന് വളർത്തമ്മ പൊലീസിനോട് പറഞ്ഞു.

കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ടകോമയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുയല്ലപ്പിലെ താപനില 70-നും 75-നും ഇടയിലാണെന്നും എന്നാൽ കുട്ടിയെ കണ്ടെത്തുമ്പോൾ കാറിന്‍റെ ആന്തരിക താപനില 110 ഡിഗ്രിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ ഒരു സാമൂഹിക പ്രവർത്തകയാണ് വളർത്തമ്മ. ഇവരും കുടുംബവും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


Share it:

Viral

Post A Comment: