ഇടുക്കി: നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. പീരുമേടിന് സമീപം കല്ലാർ കവലയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ ഡ്രൈവർ പീരുമേട് ചരിവ് പുരയിടത്തിൽ പ്രശാന്ത് (46), റവന്യൂ വകുപ്പിലെ ഹെഡ് സർവേയർ കൊല്ലം സ്വദേശി ശ്രീകുമാർ (49) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 10.5 ഓടെ ദേശീയപാതയിലെ കല്ലാർ കവലയിലായിരുന്നു അപകടം. പീരുമേട് ഭാഗത്ത് നിന്നും കല്ലാറിലേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: