മാവേലിക്കര: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ബന്ധുക്കളായ മൂന്നംഗ സംഘമാണ് ഒഴുക്കിൽപെട്ടത്. ഇതിൽ ഒരു കുട്ടി നീന്തി കരക്ക് കയറി. മാവേലിക്കര വെട്ടിയാര്‍ തറാല്‍ വടക്കേതില്‍ അഭിമന്യു (15), ആദര്‍ശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാര്‍ തറാല്‍ വടക്കേതില്‍ ഉണ്ണികൃഷ്ണന്‍ (14) ആണ് രക്ഷപെട്ടത്.
വീട്ടില്‍നിന്നും സൈക്കിള്‍ ചവിട്ടാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും പോയത്. പിന്നീട് കടവില്‍ സൈക്കിള്‍ നിര്‍ത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇവര്‍ കടവിലേക്കെത്തിയ സൈക്കിളുകള്‍ കരയിലുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: