ഇടുക്കി: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ ചിഞ്ചു ടെയ്‌ലേഴ്‌സ് ആന്‍റ് ഗാര്‍മെന്‍റ്സ് ഉടമ പൊന്നരത്താന്‍ പരപ്പ് പാറയ്ക്കല്‍ ചാക്കോ ഈപ്പന്‍റെ (റെജി) മകന്‍ അജിന്‍ പി. ചാക്കോ (കുട്ടാപ്പന്‍-19)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
അമ്മ മോളി പല ചരക്കു സാധനം വാങ്ങി തിരിച്ചു വന്നപ്പോള്‍ കതക് ഉളളില്‍ നിന്നും പൂട്ടിയിരുന്നു. വിളിച്ചിട്ടും മറുപടി ഉണ്ടായില്ല. തുടര്‍ന്ന് പിന്നിലെ വാതില്‍ തുറന്ന് അകത്തു കടന്നപ്പോഴാണ് മുറിക്കുള്ളിലെ ഫാന്‍ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉപ്പുതറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍ ചിഞ്ചു പി. ചാക്കോ, ആന്‍ മരിയ. സംസ്‌ക്കാരം വെള്ളിയാഴ്ച 11.30 ന് വളകോട് സെന്‍റ്. ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍.
വാട്‌സാപ്പ് ചാനലിൽ ഫോളോ ചെയ്യാനായി
https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y
ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetimenews
Post A Comment: