ഇടുക്കി: പട്ടാപ്പകൽ യുവാവ് പെട്രൊൾ ഒളിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷ് (39) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കൈയ്യില്‍ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെന്‍ട്രല്‍ ജംക്ഷനിലുള്ള ഹൈമാക്‌സ് ലൈറ്റിന് താഴെ എത്തി സ്വയം ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഉടന്‍ ഓടി കൂടിയ നാട്ടുകാര്‍ ചാക്ക് നനച്ചും മണല്‍വാരിയെറിഞ്ഞും തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇയാള്‍ അവിവാഹിതനാണ്. വിവാഹം നടക്കാത്തതില്‍ വിഷമമുള്ളതായി പല സുഹൃത്തുക്കളോടും ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഇതാകാം ജീവനൊടുക്കാന്‍ ജിനീഷിനെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: