ലോസ് ഏഞ്ചൽസ്: വിമാന യാത്രക്കിടെ ഉറങ്ങിക്കിടന്ന യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യ വയസ്‌കന് ജയിൽ ശിക്ഷ. യുസ് പൗരനാണ് ഏകദേശം രണ്ട് വർഷത്തെ ശിക്ഷ വിധിച്ചത്.
2020 ഫെബ്രുവരിയില്‍ ക്ലീവ്‌ലാന്‍ഡില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. മുഹമ്മദ് ജവാദ് അന്‍സാരി (50) എന്ന പ്രതിക്കാണ് ശിക്ഷ വിധിച്ചത്.
വിമാനത്തിന്‍റെ മധ്യസീറ്റില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ വസ്ത്രത്തിനുള്ളിലൂടെ തുടയില്‍ സ്പര്‍ശിച്ചെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. ഞെട്ടിയുണര്‍ന്ന യാത്രക്കാരി പ്രതിയുടെ കൈ തള്ളി മാറ്റി സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയും ക്യാബിന്‍ ക്രൂവിനോട് പരാതിപ്പെടുകയും ചെയ്തു.
എന്നാല്‍ അന്‍സാരി ലൈംഗികാതിക്രമം നിഷേധിച്ചു. തുടര്‍ന്ന് മെയ് മാസത്തില്‍ നടന്ന നാലു ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു.
ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഭയന്ന യുവതി വിമാനത്തില്‍ ശേഷിക്കുന്ന സമയം കരയുകയായിരുന്നെന്ന് സാക്ഷികള്‍ മൊഴി നല്‍കിയതായി ലോസ് ഏഞ്ചല്‍സിലെ കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
യാത്രക്കാരി ഇപ്പോഴും വിമാനങ്ങളില്‍ ഉറങ്ങാന്‍ പ്രയാസപ്പെടാറുണ്ടെന്നും ഭയം കാരണമാണ് ഇതെന്നും കോടതിയെ ബോധിപ്പിച്ചു. യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ഫെര്‍ണാണ്ടോ എന്‍ലെറോച്ചയാണ് അന്‍സാരിക്ക് 21 മാസത്തെ ജയില്‍ശിക്ഷയും 40,000 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: