കൊച്ചി: ക്രൈസ്‌തവ മതവുമായി സാമ്യമുണ്ടെങ്കിലും ക്രൈസ്‌തവ വിശ്വാസങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു വിശ്വാസ സമൂഹമാണ് യഹോവയുടെ സാക്ഷികൾ. ദൈവത്തിന്‍റെ ത്രിത്വ സ്വഭാവമാണ് ക്രിസ്തു മതത്തിന്‍റെ അടിസ്ഥാനം. എന്നാൽ പിതാവായ ദൈവത്തെ സൂചിപ്പിക്കുന്ന യഹോവ എന്ന നാമത്തിൽ മാത്രം വിശ്വസിക്കുകയും പുത്രനായ ക്രിസ്തുവിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരാണ് യഹോവ സാക്ഷികൾ.
ത്രിത്വം, ആത്മാവിന്‍റെ അനശ്വരത, നിത്യനരകം എന്നീ മൂന്ന് അടിസ്ഥാന ക്രിസ്തുമത സങ്കൽപങ്ങളെ നിരാകരിക്കുകയും ചെയ്യുന്നതു കൊണ്ട് തന്നെ ഇതര ക്രിസ്ത്രീയ സഭകൾ യഹോവയുടെ സാക്ഷികളെ ക്രൈസ്തവരായി അംഗീകരിച്ചിട്ടില്ല.
ലോക വ്യവസ്ഥിതിയെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗത്തിന്‍റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് യഹോവ സാക്ഷികളുടെ കേന്ദ്രവിശ്വാസം. ചാൾസ് റ്റെയ്സ് റസൽ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ 1876-ൽ, സ്ഥാപിച്ച 'ബൈബിൾ സ്റ്റുഡന്‍റ്സ്' എന്ന സംഘടനയാണ് പിന്നീട് 1931ൽ 'യഹോവയുടെ സാക്ഷികൾ' എന്ന പേരിൽ ലോകമെമ്പാടും വ്യാപിച്ചത്.
വാച്ച്ടവർ ബൈബിൾ ആന്‍റ് ട്രാക്ട് സൊസൈറ്റി എന്ന പേരിൽ ന്യൂയോർക്കിൽ സ്ഥാപിക്കപ്പെട്ട എൻജിഒ വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ തുടക്കത്തിൽ ഏകോപിപ്പിക്കപ്പെട്ടിരുന്നത്. യഹോവാ സാക്ഷികൾ 1905-ലാണ് കേരളത്തിൽ ആദ്യമായി പ്രചാരത്തിനായെത്തിയത്. 1912ൽ തിരുവനന്തപുരത്തെത്തുന്ന ചാൾസ് ടെയ്സ് റസൽ അന്ന് പ്രസംഗിച്ച ഞാറക്കാട് എന്ന സ്ഥലം സ്ഥലം ഇപ്പോൾ റസൽപുരം എന്നാണ് അറിയപ്പെടുന്നത്.
അന്ന് അദ്ദേഹം തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമയുടെ ക്ഷണം സ്വീകരിച്ച് വിജെടി ഹാളിൽ പ്രസംഗിച്ചിരുന്നു. മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് നടന്നിരുന്ന ആദ്യകാല പ്രവർത്തനങ്ങൾ ഇന്ന് കേരളമൊട്ടാകെ സജീവമാണ്.
കേരളത്തിൽ ആകെ ഇരുപത്തയ്യായിരം യഹോവാ സാക്ഷികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇന്ത്യയിൽ ആകെ ഒന്നര ലക്ഷത്തോളം വിശ്വാസികളുണ്ട്. ലോകമെമ്പാടുമായി ഒരു കോടിക്കടുത്ത് വിശ്വാസികൾ ഉണ്ടെന്നും പറയപ്പെടുന്നു.
വീടുതോറുമുള്ള സാക്ഷീകരണവും, സൈനിക സേവനത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതും, രക്തം സ്വീകരിക്കാത്തതും മറ്റും യഹോവ സാക്ഷികളുടെ പതിവാണ്. അതുപോലെ, യഹോവയെ അല്ലാതെ മറ്റാരെയും വന്ദിക്കാൻ പാടില്ല എന്ന വിശ്വാസ പ്രകാരം, ദേശീയ പതാകയെ വന്ദിക്കുന്നതിനും ദേശീയ ഗാനം ആലപിക്കുന്നതിനും ഈ വിശ്വാസത്തിൽ വിലക്കുണ്ട്.
ഇതിന്‍റെ പേരിൽ കേരളത്തിൽ 1985-ൽ, സ്‌കൂളിലെ മൂന്നു വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന്, ബിജോ ഇമ്മാനുവേൽ vs സ്റ്റെയ്റ്റ് ഓഫ് കേരള എന്ന പേരിൽ നടന്ന ദീർഘമായ നിയമപോരാട്ടം ഒടുവിൽ സുപ്രീം കോടതി വരെ പോയ ശേഷം, 1986 -ൽ യഹോവ സാക്ഷികൾക്ക് ദേശീയ ഗാനം ആലപിക്കാതിരിക്കാനുള്ള അവകാശം അനുവദിക്കപ്പെട്ടിരുന്നു. വിശ്വാസങ്ങളിലെ ഈ കടുംപിടുത്തങ്ങൾ കാരണം, പല രാജ്യങ്ങളിളും യഹോവാ സാക്ഷികൾക്ക് നേരെ ആക്രമണങ്ങൾ നടക്കുകയും, പലയിടങ്ങളിലും ഇവരുടെ പ്രവർത്തനം നിരോധിക്കപ്പെടുകയും ചെയ്ത ചരിത്രമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
നടി രജ്ഞുഷ മേനോൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമാ- സീരിയൽ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസായിരുന്നു.
ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭർത്താവും.
മലയാള ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ നടിയാണ് രഞ്ജുഷ മേനോൻ. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവിൽ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം സീരിയലുകളില്‍ അവര്‍ വേഷമിട്ടിരിന്നു.
തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺവേ ടിക്കറ്റ്, ക്ലാസ്മേറ്റ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളിലും രഞ്ജുഷ വേഷമിട്ടു. നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.
Post A Comment: