www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിമാനത്തിൽ യുവനടിയോട് അപമര്യാദ; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

Share it:


തൃശൂർ: വിമാന യാത്രക്കിടെ യുവ നടിയോട് അപമര്യാദയായി പെരുമാ‍റിയ യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂർ സ്വദേശി ആന്‍റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

യുവ നടി ദിവ്യ പ്രഭയാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.  മദ്യലഹരിയില്‍ ആയിരുന്ന സഹയാത്രികന്‍ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.  

ചൊവ്വാഴ്ച വൈകിട്ട് 7.20-ന് നെടുമ്പാശേരിയിലെത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ വച്ചാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കം നടത്തിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി. 

വിമാനത്തില്‍ വച്ച് തന്നെ വിഷയം എയര്‍ ഹോസ്റ്റസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സഹയാത്രികനെതിരെ നടപടിയെടുക്കാതെ തന്നെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ഉണ്ടായതെന്നും നടി പരാതിയില്‍ ആരോപിക്കുന്നു. പൊലീസിന് പരാതി നല്‍കാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം. 

കൊച്ചിയിലെത്തിയ ശേഷം നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കി. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ഇസ്രയേൽ- ഹമാസ് പോര് കരയുദ്ധത്തിലേക്ക്

ജറുസലേം: അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇസ്രയേൽ- ഹമാസ് പോരാട്ടം കരയുദ്ധത്തിലേക്ക്. ഗാസ- ലെബനനൻ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം. 

രാജ്യത്ത് കടന്നു കയറി ആക്രമണം നടത്തിയ ഹമാസിന്‍റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട്  പ്രഖ്യാപിച്ചു. ഹമാസിന്‍റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി.  

ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സിറിയയിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ 123 സൈനികർ അടക്കം 1200 പേരും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. 

ഹമാസിന്‍റെ സുപ്രധാന ഭരണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഗാസയിൽ അഭ്യർത്ഥികളായവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ആയിരം പാർപ്പിട സമുച്ഛയങ്ങൾ തകർന്നു. നിരപരാധികൾ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്നതിൽ ഈജിപ്തുമായും ഇസ്രായേലുമായും ചർച്ച നടക്കുന്നുവെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. 

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചു  വെസ്റ്റ് ബാങ്കിൽ ആയിരങ്ങൾ പ്രകടനം നടത്തി. ഹമാസ് നുഴഞ്ഞു കയറിയ അതിർത്തിയുടെ പൂർണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഹമാസിന്‍റെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കടൽ മാർഗം ഇസ്രായേലിലേക്ക് കയറാൻ  ശ്രമിച്ച ഒരാളെ നാവികസേനാ വധിച്ചു. 

Share it:

Entertainment

Post A Comment: