www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു

Share it:

ഇടുക്കി: കൊച്ചറ രാജാക്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. രാജാക്കണ്ടം ചെമ്പകശേരി കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക വിവരം. 

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മൂവരുടെയും മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽ ചിതറി കിടക്കുന്നു 

ജറുസലേം: അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തിൽ വിറങ്ങലിച്ചെങ്കിലും ശക്തമായ തിരിച്ചടി നൽകികൊണ്ടാണ് ഇസ്രയേൽ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത്. ഗാസ മുനമ്പിൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ പോരാട്ടം തുടരുകയാണ്. 

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ 475 റോക്കറ്റ് സംവിധാനങ്ങളും 73 കമാന്‍ഡ് സെന്‍ററുകളും തകര്‍ന്നിട്ടുണ്ട്. അതിനിടെ അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ച 1500 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കി ഇസ്രായേല്‍ മാധ്യമങ്ങള്‍ രംഗത്തെത്തി. 

ഏകദേശം 1500 പലസ്തീന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി ഇസ്രായേലി ടിവി ചാനലായ `13 ന്യൂസ്´ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുകണക്കിന് ഹമാസ് അംഗങ്ങളെയും പലസ്തീന്‍ ഇസ്ലാമിക് ജിഹാദിസ്റ്റ് തോക്കുധാരികളെയും സൈന്യം വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. 

ഗാസയില്‍ ഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന 23 കെട്ടിടങ്ങളും ഇസ്രായേല്‍ ആക്രമിച്ചു. ഇതിന് പുറമെ ഹമാസിന്‍റെ 22 ഭൂഗര്‍ഭ താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. 

ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഗാസ മുനമ്പില്‍ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമത്തില്‍ 900 ഓളം ഇസ്രായേലി പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ 11 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പിന്നാലെ യുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു. 

ഇസ്രായേലിന്‍റെ മൂന്ന് സേന വിഭാഗങ്ങളും ഹമാസിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രായേല്‍ വ്യോമസേന ഹമാസിന്‍റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. 

Share it:

Kerala

Mostreaded

Post A Comment: