കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനുമായി പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. യുഎപിഎ, സ്ഫോടക വസ്‌തു നിയമം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസിന്‍റെ ഉന്നത തല യോഗത്തിന് ശേഷമായിരുന്നു അറസ്റ്റ്.
അതേസമയം മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്‌തതിനു പിന്നാലെ തന്നെ ഇയാളുടെ ബന്ധുക്കളും വീട്ടുകാരും അയൽക്കാരും ഞെട്ടലിലാണ്. ഇത്തരത്തിൽ ഒരു കൊടും ക്രൂരത മാർട്ടിൻ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഇവർ ഒന്നടങ്കം പറയുന്നത്. ശാന്ത സ്വഭാവക്കാരനായ മാർട്ടിൽ ആരുമായും പ്രശ്‌നത്തിൽ ഏർപ്പെട്ടിരുന്നില്ല.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ മാർട്ടിനുണ്ടായിരുന്നുള്ളു എന്നാണ് ഭാര്യയുടെ മൊഴി. ഗൾഫിൽ ഫോർമാനായി ജോലി നോക്കിയിരുന്ന മാർട്ടിന് സാങ്കേതിക കാര്യങ്ങളിൽ നല്ല പരിജ്ഞാനം ഉണ്ടെന്നും പൊലീസ് കരുതുന്നു. അതുകൊണ്ടുതന്നെ മാർട്ടിൻ തന്നെയാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് ഉറപ്പിക്കുന്നുമുണ്ട്.
എറണാകുളം തമ്മനം ജംക്ഷനു സമീപം ഫെലിക്സ് റോഡിലാണ് മാർട്ടിൻ വാടകയ്ക്ക് താമസിച്ചിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു മാർട്ടിനും ഭാര്യയും കൂടി മകളോടൊപ്പം താമസിച്ചിരുന്നത്. മകൾ ഇൻഫോപാർക്കിൽ ജോലി ചെയ്യുകയാണ്. ഒരു മകനുണ്ട്. മകൻ ഇംഗ്ലണ്ടിൽ പഠിക്കുകയാണെന്നാണ് വിവരം. അഞ്ചുവർഷം മുൻപ് വരെ യഹോവ സാക്ഷികൾ എന്ന വിശ്വാസി സമൂഹത്തിനൊപ്പമായിരുന്നു മാർട്ടിനും കുടുംബവും.
എന്നാൽ അഞ്ചു വർഷം മുൻപ് ഈ വിശ്വാസവുമായി അവർ അകന്നു. അകലാനുള്ള കാരണം എന്താണെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ യഹോവ സാക്ഷികളിൽ നിന്ന് അകന്നശേഷം മറ്റേതെങ്കിലും വിശ്വാസ സംഘടനയുമായി ബന്ധപ്പെട്ട് മാർട്ടിന്‍റെ കുടുംബം പ്രവർത്തിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
എളംകുളം വേലിക്കകത്ത് വീട്ടിലെ ഏഴുമക്കളില്‍ ഇളയ ആളാണ് മാര്‍ട്ടിന്‍. ഹിന്ദി നന്നായി സംസാരിക്കും. അഞ്ചുമുറിയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപനം മാര്‍ട്ടിന്‍ നടത്തിയിരുന്നു. എന്നാല്‍ ഇവിടെ ഹിന്ദിയാണു പഠിപ്പിച്ചിരുന്നതെന്ന് സമീപവാസികൾ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ചുമുറിയിലെ അധ്യാപനം നിർത്തുകയായിരുന്നു. .
തുടർന്നാണ് ഗൾഫിലേക്ക് പോയത്. രണ്ടുമാസംമുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. അതേസമയം മാർട്ടിൻ ഒരു ശല്യക്കാരൻ അല്ലായിരുന്നു എന്നാണ് വീട്ടുടമസ്ഥനും പറയുന്നത്. മാർട്ടിന്‍റെ അയൽക്കാർക്കും അയാളെക്കുറിച്ച് നല്ലതുതന്നെയാണ് പറയാനുള്ളത്. എന്നാൽ ബോംബ് സ്ഫോടനം നടത്തിയത് മാർട്ടിനാണെന്ന് വിശ്വസിക്കാൻ അവർ ഇപ്പോഴും തയ്യാറായിട്ടില്ല. താനാണ് കൃത്യം നിര്‍വഹിച്ചതെന്നു തെളിയിക്കാന്‍ എല്ലാ തെളിവുകളും മാര്‍ട്ടിന്‍ സൂക്ഷിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
പത്താം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം; ട്യൂഷൻ ടീച്ചർ അറസ്റ്റിൽ
ലക്‌നൗ: പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ട്യൂഷൻ ടീച്ചറും ആൺ സുഹൃത്തും അടക്കം മൂന്ന് പേർ അറസ്റ്റിൽ. 21 കാരിയായ രചിത, ഇവരുടെ ആൺ സുഹൃത്ത് പ്രഭാത് ശുക്ല, ആര്യൻ എന്നിവരാണ് അറസ്റ്റിലായത്. കാൺപൂരിലാണ് സംഭവം നടന്നത്. 17 വയസുകാരനാണ് കൊല്ലപ്പെട്ടത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി. അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത്, വിദ്യാര്‍ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്. സ്‌റ്റോര്‍ റൂമിന്‍റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ഥിയും പ്രവേശിക്കുന്നതും 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസി ടിവിയില്‍ വ്യക്തമായിരുന്നു.
വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതികളുടെ അറിയിപ്പ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് ലഭിക്കുന്നത് മുന്‍പ് തന്നെ വിദ്യാര്‍ഥിയുടെ മരണം സംഭവിച്ചിരുന്നെന്നും മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Post A Comment: