www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കലിഗോ 2023 മാനേജ്മെന്‍റ് ഫെസ്റ്റ് നടത്തപ്പെട്ടു

Share it:

caligo


കുട്ടിക്കാനം: കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നായ കുട്ടിക്കാനം മരിയൻ കോളെജിലെ   മരിയൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെട്ട പത്താമത്  അഖിലേന്ത്യ മാനേജ്മെന്‍റ് ഫെസ്റ്റ് "കലിഗോ 2023' കൊടിയിറങ്ങി. 

ഒക്ടോബർ 19, 20 തീയതികളിൽ നടത്തപ്പെട്ട മാനേജ്മെ‌ന്‍റ് ഫെസ്റ്റിൽ ഇന്ത്യയിലെ 100 ഓളം കോളജുകളിൽ നിന്ന് 1200 ഓളം വിദ്യാർഥികൾ പങ്കെടുത്തു. ഫെസ്റ്റിൽ യുജി, പിജി തലങ്ങളിലായി വിവിധയിനം മത്സരങ്ങളാണ്  നടത്തപ്പെട്ടത്. 

മാർക്കറ്റി‌ങ് ഗെയിം, എച്ച്ആർ ഗെയിം, ബെസ്റ്റ് മാനേജ്മെന്‍റ് ടീം, ബെസ്റ്റ് മാനേജർ, ഫിനാൻസ് ഗെയിം, ബെസ്റ്റ് ബഡീസ്, ഫോട്ടോഗ്രാഫി മാഷപ്പ്, ബെസ്റ്റ് മാനേജ്മെന്‍റ് സ്ക്വാഡ്, കോർപ്പറേറ്റ് വോക്ക്, ട്രഷർ ഹൻഡ് തുടങ്ങി വിദ്യാർഥികളുടെ വ്യത്യസ്ത മേഖലകളിലുള്ള കഴിവുകളെ അളക്കുന്ന വേദിയായി ഈ ഫെസ്റ്റ്. മാനേജ്മെന്‍റ് രംഗത്തെ ആധുനിക പ്രവണതകളെ ഉൾക്കൊള്ളുന്ന ഐപിഎൽ ഓക്ഷൻ, ബിസിനസ് അനാലിസിസ് എന്നിവയും ഇതിന്‍റെ ഭാഗമാണ്.  

ഇതെല്ലാം കുട്ടികളുടെ സർഗ പ്രതിഭകളെ കണ്ടെത്തുന്ന പുത്തൻ വേദികളാണ്. കോളെജ് അഡ്മിനിസ്റ്റേറ്റർ റവ ഫാ. ജോസഫ് പൊങ്ങൻന്താനം ദ്വിദിന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളെജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജോബി സിറിയക് അധ്യക്ഷത വഹിച്ചു. 

എംബിഎ ഡയറക്ടർ ഡോ. മുരളി വല്ലഭൻ, ഡപ്യൂട്ടി ഡയറക്ടർ റവ. ഡോ.  ജോസ് ചിറ്റടിയിൽ,  ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ബോസ് ജോർജ്, ഡോ. ജോഷിജ ജോസ്,  ചെയർമാൻ ശ്രേയസ് മധു, വൈസ് ചെയർസ് പേഴ്സൺ ഷിനിറ്റ എൽസ, കലിഗോ സ്റ്റുഡൻസ് കോഡിനേറ്റേഴ്സ് അലക്സ് ബിജു അൻവർ റസാക്ക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.  

സമാപനയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ റവ. ഫാ. ബോബി അലക്സ്  മണ്ണംപ്ലാക്കൽ  അധ്യക്ഷത വഹിച്ചു.

മന്ത്രി റോഷി  അഗസ്റ്റിൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർ  പങ്കെടുത്തു. സിനിമാതാരം  സുരാജ് വെഞ്ഞാറംമൂട് ആശംസകൾ നേർന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


Share it:

Kerala

Post A Comment: