ഇടുക്കി: കാണാതായ യുവാവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുണാപുരം പാട്ടുപാറയിൽ സുനിലിനെ (42)യാണ് കമ്പംമെട്ട് പാറക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സുനിലിനെ വീട്ടിൽ നിന്നും കാണാതാകുന്നത്.
തിങ്കളാഴ്ച്ച രാവിലെയാണ് പാറക്കടവ് ആറ്റിൽ ഒരാൾ മരിച്ചു കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം പെയ്ത മഴയിൽ ശക്തമായ നീരൊഴുക്കാണ് പുഴയിൽ ഉണ്ടായിരുന്നത്.
ഇതിനാൽ തന്നെ ആളുകൾക്ക് ഇറങ്ങി മൃതദേഹം കരയ്ക്ക് എത്തിക്കുവാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
നാട്ടുകാർ തന്നെയാണ് മരിച്ചത് സുനിലാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. കമ്പംമെട്ട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
നടി രജ്ഞുഷ മേനോൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമാ- സീരിയൽ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസായിരുന്നു.
ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭർത്താവും.
മലയാള ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ നടിയാണ് രഞ്ജുഷ മേനോൻ. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവിൽ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം സീരിയലുകളില്‍ അവര്‍ വേഷമിട്ടിരിന്നു.
തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺവേ ടിക്കറ്റ്, ക്ലാസ്മേറ്റ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളിലും രഞ്ജുഷ വേഷമിട്ടു. നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.
Post A Comment: