ഇസ്രയേൽ: ഹമാസ് കേന്ദ്രങ്ങൾക്കെതിരെയാ വ്യോമാക്രമണം രൂക്ഷമാക്കുന്നതിനിടെ ഗാസയ്ക്ക് അഞ്ച് കിലോമീറ്റർ മാത്രം അടുത്ത് ഇസ്രയേൽ സേന. ഗാസയിലെ ഭൂഗർഭ അറകളിലും കെട്ടിടങ്ങളുടെ അടിത്തട്ടിലും ഹമാസ് ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
ഇവരെ തുരത്താൻ കരയുദ്ധം തന്നെ വേണമെന്നാണ് ഇസ്രയേലിന്‍റെ നിലപാട്. എന്നാൽ ഗാസയിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കാൻ ഹമാസ് അനുവദിക്കാത്തതാണ് ഇസ്രയേൽ സേനക്ക് വെല്ലുവിളിയാകുന്നത്.
സാധാരണക്കാരെ മറയാക്കി ഭീകരരെ ഒളിപ്പിക്കുന്ന തന്ത്രമാണ് ഹമാസ് തുടരുന്നത്. ഇസ്രയേൽ ബോംബാക്രമണത്തെ തുടര്‍ന്ന് ഗാസ മുമ്പിലെ നഗരങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ 4600 പലസ്തീനുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രയേല്‍ സൈന്യത്തിന് എപ്പോള്‍ വേണമെങ്കിലും ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഗാസ മുനമ്പില്‍ തുരങ്കങ്ങള്‍ നിർമിച്ച് അതില്‍ ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ താവളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.
ജൂലൈ ഏഴിന് പുലര്‍ച്ചെ ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേല്‍ സേന ഗാസയെ നാലു ചുറ്റും നിന്ന് വളഞ്ഞിരിക്കുകയാണ്. നിലവില്‍ ഇസ്രായേല്‍ സര്‍ക്കാരിന്‍റെ ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണ് സൈന്യം.
അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ കരയുദ്ധം ആരംഭിക്കുന്നതാണ് സൈന്യം വ്യക്തമാക്കുന്നത്. ഗാസാ മുമ്പില്‍ ആക്രമണം നടത്താന്‍ ഏതു നിമിഷവും ഇസ്രായേല്‍ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഭാഗമായിട്ടാണ് കര ആക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ സൈന്യം ആരംഭിച്ചതെന്നും സൂചനകളുണ്ട്.
അതേസമയം ഗാസ മുനമ്പില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഇസ്രായേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമായ കിബ്ബട്ട്‌സ് ബെറി സന്ദര്‍ശിക്കാന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച അനുമതി ലഭിച്ചു. ഇവിടെ ഇസ്രായേല്‍ സൈന്യം വെടിവെപ്പ് പരിശീലനം നടത്തുകയാണെന്നാണ് വിവരം.
ഗാസ മുനമ്പിന്‍റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് കിബ്ബട്ട്‌സ് ബെറി സ്ഥിതിചെയ്യുന്നത്. ഒക്ള്‍ടോബര്‍ ഏഴിന് തീവ്രവാദികള്‍ ആക്രമണം നടത്തിയ ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം. ഈ ആക്രമണത്തിനുശേഷം കിബ്ബട്ട്‌സ് ബെറി ഒരു സൈനിക താവളമാക്കി ഇസ്രായേല്‍ മാറ്റുകയായിരുന്നു. വന്‍തോതില്‍ സൈനികരെ ഇസ്രായേല്‍ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ആൺ സുഹൃത്തിനൊപ്പം ഹോട്ടൽ മുറിയിൽ; യുവതി മരിച്ച നിലയിൽ
ഗാസിയാബാദ്: വിവാഹ ഷോപ്പിങ്ങിനിടെ ആൺ സുഹൃത്തിനൊപ്പം ഹോട്ടൽ മുറിയിൽ താമസിച്ച യുവതി മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ഗാസിയാ ബാദിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹത്തിന് ഒരു മാസം മാത്രം ശേഷിക്കെയാണ് യുവതിയുടെ മരണം. ഗാസിയാബാദിലെ ദസ്‌ന പ്രദേശത്തെ ഹോട്ടലിലാണ് ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഹാപൂരിൽ നിന്ന് വിവാഹ ഷോപ്പിങിനായി യുവതി ഇവിടെ എത്തിയത്.
ഹാപൂരിലെ ധൗലാനയിൽ താമസിക്കുന്ന 23 കാരിയായ ഷെഹ്‌സാദിയെയാണ് ഹോട്ടലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നവംബറിൽ ഡൽഹി സ്വദേശിയായ യുവാവുമായി ഷെഹ്‌സാദിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
വിവാഹത്തോട് അനുബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച, തന്‍റെ സുഹൃത്തായ അജ്‌റുദ്ദീനൊപ്പം വിവാഹ ഷോപ്പിങ് നടത്താനെന്നു പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നും പുറപ്പെടുകയായിരുന്നു. അന്നു രാത്രി 11 ഓടെ സുഹൃത്ത് അജ്‌റുദ്ദീനൊപ്പം താമസിക്കാൻ പെൺകുട്ടി ദസ്‌നയിലെ അനന്ത് ഹോട്ടലിലെത്തുകയായിരുന്നു എന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു.
ഹോട്ടലിൽ 209-ാം നമ്പർ മുറിയാണ് ഇരുവർക്കും ജീവനക്കാർ അനുവദിച്ചത്. പിറ്റേന്ന് രാവിലെ ഇതേ മുറിയിൽ പെൺകുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. പെൺകുട്ടിക്കൊപ്പം ഹോട്ടലിൽ താമസിച്ചിരുന്ന സുഹൃത്ത് അജ്‌റുദ്ദീൻ തന്നെയാണ് ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ വിളിച്ച് സഹോദരി മരണപ്പെട്ട വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ലോക്കൽ വേവ്സിറ്റി പൊലീസ് സംഭവ സ്ഥലത്ത് എത്തി.
യുവതി കൊല്ലപ്പെട്ട മുറി പരിശോധിച്ച പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം തന്‍റഎ സഹോദരി ഷഹ്‌സാദിയുടെ മരണം കൊലപാതകമാണെന്ന് സഹോദരൻ ഡാനിഷ് ആലോചിച്ചു. ഷഹ്‌സാദിയുടെ മരണത്തിന് പിന്നിൽ അജ്‌റുദ്ദീൻ ആണെന്നും ഡാനിഷ് കുറ്റപ്പെടുത്തി.
ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയുടെ താക്കോൽ റിസപ്ഷനിൽ നൽകിയ ശേഷം അജ്‌റുദീൻ ഒളിവിൽ പോവുകയായിരുന്നു എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമല്ല ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
Post A Comment: