www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1906) Idukki (1840) Mostreaded (1617) Crime (1453) National (1230) Entertainment (847) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ട്രെയിനുകൾ കൂട്ടിയിടിച്ചു; 20 ലേറെ പേർ മരിച്ചു

Share it:



ധാക്ക: ബംഗ്ലാദേശിലെ ധാക്കയ്ക്ക് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് 20 മരണം. നിരവധിപേര്‍ക്ക് പരുക്കേറ്റു. കിഷോര്‍ഗഞ്ച് ജില്ലയിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. 

അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ തകര്‍ന്ന കോച്ചുകള്‍ക്ക് അടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഫയര്‍ ഫോഴ്‌സ് അടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ മൂന്ന് കംപാര്‍ട്ട്‌മെന്‍റുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അപകട കാരണം വ്യക്തമല്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ആൺ സുഹൃത്തിനൊപ്പം ഹോട്ടൽ മുറിയിൽ കഴിഞ്ഞ യുവതി മരിച്ച നിലയിൽ

ഗാസിയാബാദ്: വിവാഹ ഷോപ്പിങ്ങിനിടെ ആൺ സുഹൃത്തിനൊപ്പം ഹോട്ടൽ മുറിയിൽ താമസിച്ച യുവതി മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ഗാസിയാ ബാദിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹത്തിന് ഒരു മാസം മാത്രം ശേഷിക്കെയാണ് യുവതിയുടെ മരണം. ഗാസിയാബാദിലെ ദസ്‌ന പ്രദേശത്തെ ഹോട്ടലിലാണ് ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഹാപൂരിൽ നിന്ന് വിവാഹ ഷോപ്പിങിനായി യുവതി ഇവിടെ എത്തിയത്. 

ഹാപൂരിലെ ധൗലാനയിൽ താമസിക്കുന്ന 23 കാരിയായ ഷെഹ്‌സാദിയെയാണ് ഹോട്ടലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നവംബറിൽ ഡൽഹി സ്വദേശിയായ യുവാവുമായി ഷെഹ്‌സാദിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച, തന്‍റെ സുഹൃത്തായ അജ്‌റുദ്ദീനൊപ്പം വിവാഹ ഷോപ്പിങ് നടത്താനെന്നു പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നും പുറപ്പെടുകയായിരുന്നു. അന്നു രാത്രി 11 ഓടെ  സുഹൃത്ത് അജ്‌റുദ്ദീനൊപ്പം താമസിക്കാൻ പെൺകുട്ടി ദസ്‌നയിലെ അനന്ത് ഹോട്ടലിലെത്തുകയായിരുന്നു എന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു. 

ഹോട്ടലിൽ 209-ാം നമ്പർ മുറിയാണ് ഇരുവർക്കും ജീവനക്കാർ അനുവദിച്ചത്. പിറ്റേന്ന് രാവിലെ ഇതേ മുറിയിൽ പെൺകുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. പെൺകുട്ടിക്കൊപ്പം ഹോട്ടലിൽ താമസിച്ചിരുന്ന സുഹൃത്ത് അജ്‌റുദ്ദീൻ തന്നെയാണ് ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ വിളിച്ച് സഹോദരി മരണപ്പെട്ട വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ലോക്കൽ വേവ്സിറ്റി പൊലീസ് സംഭവ സ്ഥലത്ത് എത്തി. 

യുവതി കൊല്ലപ്പെട്ട മുറി പരിശോധിച്ച പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം തന്‍റഎ സഹോദരി ഷഹ്‌സാദിയുടെ മരണം കൊലപാതകമാണെന്ന് സഹോദരൻ ഡാനിഷ് ആലോചിച്ചു. ഷഹ്‌സാദിയുടെ മരണത്തിന് പിന്നിൽ അജ്‌റുദ്ദീൻ ആണെന്നും ഡാനിഷ് കുറ്റപ്പെടുത്തി. 

 ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയുടെ താക്കോൽ റിസപ്ഷനിൽ നൽകിയ ശേഷം അജ്‌റുദീൻ ഒളിവിൽ പോവുകയായിരുന്നു എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമല്ല ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.  


Share it:

world

Post A Comment: