ഇടുക്കി: കുമളി ചെളിമടയിൽ തുറന്ന് അന്ന് തന്നെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൂട്ടിച്ച ബീവറേജസ് ഔട്ട്ലറ്റ് വീണ്ടും തുറന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഔട്ട്ലറ്റ് വീണ്ടും തുറന്നത്. ഈ മാസം 14നായിരുന്നു സംഭവം.
അട്ടപ്പള്ളത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്ലറ്റ് ഇവിടെ നിന്നും ചെളിമടയിലേക്ക് മാറ്റുകയായിരുന്നു. ചെളിമടയിൽ പ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്കകം സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തകരെത്തി ഔട്ട്ലറ്റ് അടപ്പിക്കുകയായിരുന്നു.
അട്ടപ്പള്ളത്ത് സിപിഎം നേതാവിന്‍റെ കെട്ടിടത്തിലായിരുന്നു ഔട്ട്ലറ്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും ഔട്ട്ലറ്റ് മാറ്റിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു പ്രവർത്തകർ ഔട്ട്ലറ്റ് ഗുണ്ടായിസം കാണിച്ച് അടപ്പിച്ചത്. അട്ടപ്പള്ളത്തെ വാടക എഗ്രിമെന്‍റ് കാലാവധി അവസാനിച്ചില്ലെന്നായിരുന്നു ഇവർ കാരണം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ സ്ഥല പരിമിതി വാഹന പാര്‍ക്കിങ്, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളില്ലായെന്ന് കണ്ടെത്തി വെബ്‌കോ അധികൃതര്‍ ചെളിമടയില്‍ അനുജ്യമായ സ്ഥലം കണ്ടെത്തുകയായിരുന്നു. പിന്നിട് ചെളിമടയില്‍ ഔട്ട്‌ലെറ്റ് പുതിയ
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് എക്‌സൈസ് വകുപ്പ് ലൈസന്‍സും നല്‍കി. ഇതിന് ശേഷമാണ് നാടകിയമായി ഔട്ട് ലെറ്റ് അടപ്പിക്കല്‍ നടന്നത്. തുടര്‍ന്ന് വെബ്‌കോക്കെതിരെ പുതിയ കെട്ടിടത്തിന്‍റെ ഉടമ ഹൈക്കോടതിയെ സമീപിച്ചു.
വെബ്‌കോ അധികൃതര്‍ നല്‍കിയ വിശദീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഔട്ട് ലെറ്റ് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പത്ത് ദിവസം ഔട്ട്‌ലറ്റ് അടഞ്ഞുകിടന്നതിലൂടെ ലക്ഷകണക്കിനു രൂപയുടെ വരുമാനമാണ് വെബ് കോയിക്ക് നഷ്ടമായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: