ഇടുക്കി: പുറ്റടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിനിടയാക്കിയത് പെരുമഴയത്ത് മരം വീണ് വൈദ്യുത ലൈൻ പൊട്ടി വീണത്. കൊച്ചറ നായര്‍സിറ്റി ചെമ്പകശേരി കനകാധരന്‍ (57), മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
ഉച്ചയോടെയാണ് പ്രദേശത്ത് അതിശക്തമായ മഴ ആരംഭിച്ചത്. ഈ സമയത്ത് വീടിനു താഴ് ഭാഗത്തുള്ള പാടത്ത് പുല്ലു ചെത്തുന്നതിനായി പോയിരിക്കുകയായിരുന്നു കനകാധരന്‍. പെരുമഴയത്തും കനകാധരന്‍ തിരിച്ചു വരാതിരുന്നതോടെയാണ് മക്കളായ വിഷ്ണുവും വിനോദും പിതാവിനെ അന്വേഷിച്ച് പാടത്തേക്ക് ഇറങ്ങിയത്.
അതിശക്തമായ മഴയായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. മഴ പെയ്തു തോര്‍ന്നെങ്കിലും കനകാധരനെയും മക്കളായ വിഷ്ണുവിനെയും വിനോദിനെയും തിരികെ കാണാതായതോടെ വീട്ടുകാരും ഭീതിയിലായി. സമീപത്തുള്ളവരും വിവരം അറിഞ്ഞ് സ്ഥലത്തെത്തി.
വാട്‌സാപ്പ് ചാനലിൽ ഫോളോ ചെയ്യാനായി
https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽ ചിതറി കിടക്കുന്നു
ജറുസലേം: അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തിൽ വിറങ്ങലിച്ചെങ്കിലും ശക്തമായ തിരിച്ചടി നൽകികൊണ്ടാണ് ഇസ്രയേൽ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത്. ഗാസ മുനമ്പിൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ പോരാട്ടം തുടരുകയാണ്.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ 475 റോക്കറ്റ് സംവിധാനങ്ങളും 73 കമാന്‍ഡ് സെന്‍ററുകളും തകര്‍ന്നിട്ടുണ്ട്. അതിനിടെ അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ച 1500 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കി ഇസ്രായേല്‍ മാധ്യമങ്ങള്‍ രംഗത്തെത്തി.
ഏകദേശം 1500 പലസ്തീന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി ഇസ്രായേലി ടിവി ചാനലായ `13 ന്യൂസ്´ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുകണക്കിന് ഹമാസ് അംഗങ്ങളെയും പലസ്തീന്‍ ഇസ്ലാമിക് ജിഹാദിസ്റ്റ് തോക്കുധാരികളെയും സൈന്യം വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി.
ഗാസയില്‍ ഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന 23 കെട്ടിടങ്ങളും ഇസ്രായേല്‍ ആക്രമിച്ചു. ഇതിന് പുറമെ ഹമാസിന്‍റെ 22 ഭൂഗര്‍ഭ താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഗാസ മുനമ്പില്‍ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമത്തില്‍ 900 ഓളം ഇസ്രായേലി പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ 11 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പിന്നാലെ യുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു.
ഇസ്രായേലിന്‍റെ മൂന്ന് സേന വിഭാഗങ്ങളും ഹമാസിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രായേല്‍ വ്യോമസേന ഹമാസിന്‍റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Post A Comment: