ഇടുക്കി: ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ അറസ്റ്റിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് കരിങ്കുന്നം അമ്പാസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ഷെമീർ (31), പെരുമ്പടപ്പ് സ്വദേശി ശിവപ്രസാദ് (25), പള്ളുരുത്തി സ്വദേശി ഷാഹുൽ ഹമീദ് (37) എന്നിവരാണ് വണ്ടിപ്പെരിയാർ പൊലീസിന്‍റെ പിടിയിലായത്.
മുംബെ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അബാസിനെ ആക്രമിക്കുന്നതിനായി ഭാര്യഷാഹിറയും മകനും ഷെമീർ എന്നയാളെ ചുമതലപ്പെടുത്തുകയും ഇയാൾ ഷാഹുൽ, ശിവാ എന്നീവരുടെ കൊട്ടേഷൻ സംഘത്തെ ഏൽപിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന അബ്ബാസിനെ ക്വട്ടേഷൻ സംഘം വെട്ടി പരിക്കേൽപിച്ചു.
തുടർന്ന് വണ്ടിപെരിയാർ പൊലീസ് ഇൻസ്പെക്ടർ ഹേമന്ദ് കുമാറിന്‍റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് ഓഫീസർമാരായ സുബൈർ, അനിൽ, ബിനുകുമാർ, സനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: