കൊച്ചി: ആശുപത്രി കിടക്കയിൽ നിന്നും നടി ബീന ആന്‍റണി പങ്കുവച്ച വീഡിയോയാണ് സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സുപരിചതയായ നടി മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്.
കഴിഞ്ഞ ദിവസം നടി തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മറ്റൊരു വീഡിയോയയുമായി താരം രംഗത്തെത്തിയത്. ന്യൂമോണിയ വീണ്ടും വന്നുവെന്നും ഇനി കുറച്ച് ദിവസം റസ്റ്റിലാണെന്നും ബീന പറയുന്നു. തമ്പ്‌നെയിൽ കണ്ട് ആരും പ്രഡിക്ട് ചെയ്യല്ലേ. ഒന്നുമില്ല ചെറിയ ന്യുമോണിയ. ഞാൻ പെട്ടു എല്ലാവരും ശ്രദ്ധിക്കണേ എന്ന ക്യാപ്ഷനോടെയാണ് ബീന ആന്‍റണി തന്‍റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചത്.
വാട്‌സാപ്പ് ചാനലിൽ ഫോളോ ചെയ്യാനായി
https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y
ബീന ആന്‍റണിയുടെ വാക്കുകൾ ഇങ്ങനെ "കഴിഞ്ഞ ദിവസം ഞാനൊരു റീൽ ഇട്ടിരുന്നു. കഫക്കെട്ടും ചുമയും കാരണം നല്ലൊരു പണി കിട്ടിയെന്ന് പറഞ്ഞിരുന്നു. ചേച്ചി ന്യൂമോണിയ ആവുമെന്ന് ചിലരൊക്കെ അന്ന് മുന്നറിയിപ്പ് തന്ന് പറഞ്ഞിരുന്നു. മുമ്പ് ഒരിക്കൽ ന്യൂമോണിയ വന്നത് ഇപ്പോഴും ആലോചിക്കാൻ വയ്യ. ഇപ്പോൾ വീണ്ടും ആ വില്ലൻ എന്നെ കീഴടക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തെ റെസ്റ്റാണ് പറഞ്ഞിട്ടുള്ളത്. ആന്‍റിബയോട്ടിക്ക് എടുത്തിരുന്നു.
ടെസ്റ്റ് ചെയ്തപ്പോഴാണ് കുറച്ച് പ്രശ്നങ്ങളുണ്ടെന്നറിഞ്ഞത്. ഇഞ്ചക്ഷനും കാര്യങ്ങളുമൊക്കെയുണ്ട്. ആശുപത്രിയിൽ അഡ്മിറ്റാണ്. ഇപ്പോഴത്തെ ചുമ ആരും അത്ര നിസാരമായി കാണരുത്. പൊടിക്കൈകളൊന്നും ചെയ്ത് നിൽക്കരുത്. എക്സ്റേയോ സ്‌കാനോ എന്താണ് ഡോക്ടർ നിർദേശിക്കുന്നതെന്ന് വെച്ചാൽ എടുക്കുക. സ്‌കാനിംങിന് ശേഷമാണ് എനിക്ക് ന്യൂമോണിയ ആണെന്നറിഞ്ഞത്. എന്തായാലും കുറച്ച് ദിവസം ഞാൻ റെസ്റ്റെടുക്കാൻ പോവുകയാണ്. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണം'
.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
ഇസ്രയേൽ- ഹമാസ് പോര് കരയുദ്ധത്തിലേക്ക്
ജറുസലേം: അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇസ്രയേൽ- ഹമാസ് പോരാട്ടം കരയുദ്ധത്തിലേക്ക്. ഗാസ- ലെബനനൻ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം.
രാജ്യത്ത് കടന്നു കയറി ആക്രമണം നടത്തിയ ഹമാസിന്‍റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു. ഹമാസിന്‍റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി.
ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സിറിയയിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.
ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ 123 സൈനികർ അടക്കം 1200 പേരും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.
ഹമാസിന്‍റെ സുപ്രധാന ഭരണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഗാസയിൽ അഭ്യർത്ഥികളായവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ആയിരം പാർപ്പിട സമുച്ഛയങ്ങൾ തകർന്നു. നിരപരാധികൾ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്നതിൽ ഈജിപ്തുമായും ഇസ്രായേലുമായും ചർച്ച നടക്കുന്നുവെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചു വെസ്റ്റ് ബാങ്കിൽ ആയിരങ്ങൾ പ്രകടനം നടത്തി. ഹമാസ് നുഴഞ്ഞു കയറിയ അതിർത്തിയുടെ പൂർണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഹമാസിന്‍റെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കടൽ മാർഗം ഇസ്രായേലിലേക്ക് കയറാൻ ശ്രമിച്ച ഒരാളെ നാവികസേനാ വധിച്ചു.
Post A Comment: