ഇടുക്കി: ബൈക്ക് ഇടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ശാന്തരുവി ഈശ്വരവിലാസം ആനന്ദവല്ലി(62)യാണ് മരിച്ചത്. കഴിഞ്ഞ 16ന് രാവിലെ 8.30 ഓടെ ജോലിയ്ക്കായി ഏലത്തോട്ടത്തിലേയ്ക്ക് സഹോദരി പുഷ്പകലയോടൊപ്പം എത്തിയ ആനന്ദവല്ലി വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് എതിരെ എത്തിയ ബൈക്ക് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ തലയിടിച്ച് വീണ ആനന്ദവല്ലിയെ തേനി മെഡിക്കല്‍ കോളെജലേയ്ക്കും അവിടുന്ന് വിദഗ്ധ ചികിത്സക്കായി മധുര മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം നടത്തി. ബൈക്ക് ഓടിച്ച യുവാവിന്‍റെ പേരില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു. ഭര്‍ത്താവ് ഈശ്വരന്‍, മകന്‍: വനരാജ്, മരുമകള്‍ : ഉമാറാണി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുന്നു
മുംബൈ: നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കുന്ദ്രയുടെ തന്നെ ട്വീറ്റിലാണ് വേർപിരിയലിന്‍റെ സൂചനകളുള്ളത്. കുന്ദ്രയുടെ ജീവിത കഥ പറയുന്ന യുടി 69 റിലീസിനൊരുങ്ങുമ്പോഴാണ് ഇരുവരുടെയും വേർപിരിയലും സിനിമാ ലോകത്ത് ചർച്ചയാകുന്നത്.
ഞങ്ങൾ വേർപിരിയുകയാണെന്നാണ് രാജ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ആരുമായാണ് വേർപിരിഞ്ഞതെന്ന് ട്വീറ്റിൽ സൂചിപ്പിക്കുന്നില്ല. ശിൽപയുമായി വേർപിരിഞ്ഞുവെന്ന സൂചനകളാണ് കുന്ദ്ര നൽകുന്ന തരത്തിലാണ് പൊതുവെയുള്ള വ്യാഖ്യാനം. ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ഹൃദയഭേദകം എന്നതിന്‍റെ ഒരു ഇമോജിയും ഈ ട്വീറ്റിലുണ്ട്. രാജ് കുന്ദ്രയും ശിൽപയും വിവാഹിതരായിട്ട് 14 വർഷം തികയുന്നു.
അതേസമയം രാജ് കുന്ദ്രയുടെ ട്വീറ്റ് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരുവിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. രാജ്കുന്ദ്രയും ശിൽപയും പൊതുചടങ്ങകളിലെല്ലാം ഒരുമിച്ചാണ് ഇപ്പോഴും പങ്കെടുക്കാറുള്ളത്. അതിനാൽ കുന്ദ്രയുടെ ട്വീറ്റ് തെറ്റിധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അവർ അവകാശപ്പെടുന്നു.
നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായതിന് ശേഷമാണ് വ്യവസായിയായ രാജ് കുന്ദ്ര കൂടുതൽ ശ്രദ്ധനേടുന്നത്. അശ്ലീലച്ചിത്രം നിർമിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ 2021ലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ജൂലൈ 19 മുതൽ 63 ദിവസം രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും പുതിയ ചിത്രം പറയുക.
Post A Comment: