മലപ്പുറം: കൃഷിയിടത്തിൽ 13 കാരനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലം ഉടമയ്ക്കെതിരെ കേസ്. പൂക്കോട്ടുംപാടത്താണ് അസംസ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ള മരിച്ചത്.
കാട്ടുപന്നികളെ തുരത്താന്‍ തോട്ടമുടമ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നാണ് കുട്ടിക്ക് ഷോക്കെറ്റതെന്ന് പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതി വേലിയോട് ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ്ഥലമുടമ അറയില്‍ ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.
അസം സോനിത്പൂര്‍ തേസ്പൂരിലെ ബഗരിചാര്‍ സ്വദേശികളായ മുത്തലിബ് അലി, സോമാല ദമ്പതികളുടെ മകനാണ് മരിച്ച റഹ്മത്തുള്ള. സംഭവത്തില്‍ പൂക്കോട്ടും പാടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഹ്മത്തുള്ളയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: